Saturday December 10, 2016
Latest Updates

വിമാനം ആകാശഗര്‍ത്തത്തില്‍ ,ഭയപ്പാടോടെ യാത്രികര്‍ 

വിമാനം ആകാശഗര്‍ത്തത്തില്‍ ,ഭയപ്പാടോടെ യാത്രികര്‍ 

പാരീസ് :ഡെല്‍റ്റ വിമാനം ആകാശ ഗര്‍ത്തത്തില്‍ പെട്ടത് പരിഭ്രാന്തി പരത്തി. വിമാനം കിംഗ് കോംഗ് റാഞ്ചിയതു പോലെ അനുഭവപ്പെട്ടെന്ന് പരിഭ്രാന്തരായ യാത്രക്കാര്‍.
പാരീസില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കുകയായിരുന്ന ഡെല്‍റ്റ 271 വിമാനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ആകാശ ഗര്‍ത്തത്തില്‍ പെട്ടത്. വിമാനംപിന്നീട് ഗതി തിരിച്ചുവിട്ട് ലോഗന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറക്കി. ഭയചകിതരായ യാത്രക്കാരില്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. രണ്ടു പേരെ മസാചുസെറ്റ്‌സ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുച്ചതായും അധികൃതര്‍ അറിയിച്ചു.

വിമാനം കിംഗ് കോംഗ് റാഞ്ചിയെടുത്ത് കുലുക്കുന്നതു പോലെയാണ് അനുഭവപ്പെട്ടതെന്ന് യാത്രക്കാര്‍ പിന്നീട് പ്രതികരിച്ചു. കാലവസ്ഥ
മെച്ചപ്പെട്ടതിനു ശേഷം വിമാനം ബോസ്റ്റണില്‍ നിന്നും യാത്ര തിരിച്ചു.

ഇതിനിടെ ബര്‍മ്മിംഗ്ഹാമില്‍ മോശപ്പെട്ട കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞമാസം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച ഒരു വിമാനത്തിന്റെ വീഡിയോ യൂ ടുബില്‍ വൈറലായി.ശക്തമായ കാറ്റിനെ തുടര്‍ന്ന് നിലത്തിറക്കാനാവാതെ വിമാനം വലയുന്ന കാഴ്ച ആരെയും പരിഭ്രാന്തിയിലാഴ്ത്തും .വീഡിയോ കാണാം 

Scroll To Top