Saturday December 03, 2016
Latest Updates

ഈജിപ്ത്യന്‍ വിമാനം ഭീകരര്‍ റാഞ്ചി:ബോംബ് വെച്ചിട്ടുണ്ടെന്ന് സൈപ്രസ് റേഡിയോ

ഈജിപ്ത്യന്‍ വിമാനം ഭീകരര്‍ റാഞ്ചി:ബോംബ് വെച്ചിട്ടുണ്ടെന്ന് സൈപ്രസ് റേഡിയോ

കയ്‌റോ: അലക്‌സാന്‍ഡ്രിയയില്‍ നിന്ന് കെയ്‌റോയിലേക്ക് പോയ ഈജിപ്ത് എയറിന്റെ വിമാനം ഭീകരര്‍ റാഞ്ചി.വിമാനത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പുറത്തുപോകാന്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്.തോക്കുധാരിയായ ഒരാളാണ് വിമാനം റാഞ്ചിയതെന്ന് ഈജിപ്ത് എയര്‍ വക്താവ് അറിയിച്ചു..

വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സൈപ്രസ് റേഡിയോ അറിയിച്ചു.55 യാത്രക്കാരും 7 ജീവനക്കാരുമാണ് വിമാനത്തില്‍ ഉള്ളതെന്നാണ് പ്രാഥമിക വിവരം.വിമാനം പറന്നുയര്‍ന്നു അരമണിക്കൂറിനുള്ളില്‍ റാഞ്ചുകയായിരുന്നു. ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Scroll To Top