Tuesday January 24, 2017
Latest Updates

കനേഡിയന്‍ വിമാനത്തില്‍ 79 വയസുകാരി അക്രമാസക്തയായി :ഗതി മാറ്റി വിട്ട വിമാനത്തിന് ഷാനോന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ്

കനേഡിയന്‍ വിമാനത്തില്‍ 79 വയസുകാരി അക്രമാസക്തയായി :ഗതി മാറ്റി വിട്ട വിമാനത്തിന് ഷാനോന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ്

ലിംറിക്ക് :ജര്‍മിനിയിലെ ഫ്രാങ്ക്ഫൂര്‍ട്ടില്‍ നിന്നും ടൊറാണ്ടായിലേയ്ക്ക് പോവുകയായിരുന്ന എയര്‍ കാനഡ വിമാനം യാത്രാ മദ്ധ്യേ ഷാനോണ്‍ വിമാനതാവളത്തില്‍ ഇറക്കാനിടയായ സംഭവത്തില്‍ 79 വയസ്സുകാരി അറസ്റ്റില്‍.സഞ്ചാരത്തിനിടെ ഈ സ്ത്രീ അക്രമാസക്തയാവുകയും ഒരു ക്യാബിന്‍ ക്രൂ അക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനം ഗതി മാറ്റി പറത്തി അടിയന്തിരമായി ഷാനോന്‍ വിമാനത്താവളത്തില്‍ ഇറക്കിയത്.
ബോയിംഗ് 777-300 വിഭാഗത്തില്‍ പെടുന്ന വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ടോരന്റോ വിമാനത്താവളത്തിലേക്ക് പറക്കവേ, ഷാനോണിന് ആയിരം കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ടോറി ദ്വീപിനു മുകളില്‍ എത്തിയപ്പോഴായിരുന്നു സംഭവം.വിമാനം തട്ടിയെടുക്കാനുള്ള ശ്രമമെന്ന് കരുതിയ പൈലറ്റ് വിമാനം ഉടന്‍ തന്നെ കിഴക്കേയ്ക്ക് തിരിച്ചു ഷാനോണിലേക്ക് പറന്നു.വിമാനതാവളത്തിലെ സുരക്ഷിതമായ ലാന്ഡിംഗിന് വേണ്ട ഭാരപരിധി സൂക്ഷിക്കുന്നതിനായി കുറെ വിമാന ഇന്ധനം ജീവനക്കാര്‍ക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഒഴുക്കി കളയേണ്ടി വന്നു.

പൈലറ്റ് കോ ക്ലയറിലെ ബാലിജിറീനിലുള്ള ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെ നോര്‍ത്ത് അറ്റ്‌ലാന്റിക് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ വിവരം ധരിപ്പിക്കുകയും, അടിയന്തിര ലാന്റിങ്ങിനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. രാത്രി 8.15 ഓടെ എസിഎ877 നമ്പര്‍ വിമാനം ഷാനോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങി.

 വിമാനം സുരക്ഷിതമായി ഇറങ്ങുമ്പോള്‍ സര്‍വ്വ സന്നാഹങ്ങളുമായി എയര്‍പോര്‍ട്ട് പോലീസ് ഉദ്യോഗസ്ഥരും ഗാര്‍ഡായും കാത്തുനില്‍ക്കുകയായിരുന്നു.സ്ത്രീയെ തങ്ങള്‍ കസ്‌റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് ഗാര്‍ഡാ വക്താവ് അറിയിച്ചു.

Scroll To Top