Monday May 29, 2017
Latest Updates

പാരിസില്‍ നിന്നും ഈജിപ്തിലേയ്ക്ക് പോയ വിമാനം തകര്‍ന്ന് 56 പേരെ കാണാതായി

പാരിസില്‍ നിന്നും ഈജിപ്തിലേയ്ക്ക് പോയ വിമാനം തകര്‍ന്ന് 56 പേരെ കാണാതായി

പാരിസ്:പാരിസില്‍ നിന്നും ഈജിപ്തിലെ കെയിറോയ്ക്ക് പോയ ഈജിപ്ത്യന്‍ വിമാനം  MS804 തകര്‍ന്ന് 56 പേരെ കാണാതായി.ഇന്ന് പുലര്‍ച്ചെ ഗ്രീസിനടുത്ത് മെഡിറ്ററെനിയന്‍ ദ്വീപായ കാര്‍പത്തോസില്‍ വെച്ചാണ് വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ അര്‍ദ്ധരാത്രിയോടെ ഫ്രാന്‍സിലെ ഷാര്‍ലെ ഡി ഗല്ലെ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നു പൊങ്ങിയ വിമാനം മൂന്നരമണിക്കൂറിനുള്ളില്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.36 ഈജിപ്തുകാരും,15 ഫ്രഞ്ചുകാരും അടക്കമുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്

ഈജിപ്തിന്റെയും ഫ്രാന്‍സിന്റെയും സര്‍ക്കാരുകള്‍ വിമാനതിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ഗ്രീക്ക് സര്‍ക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.

Scroll To Top