Tuesday June 27, 2017
Latest Updates

വിമാനം മുടങ്ങിയാല്‍ എന്തുചെയ്യും?അറിയേണ്ട വഴികള്‍

വിമാനം മുടങ്ങിയാല്‍ എന്തുചെയ്യും?അറിയേണ്ട വഴികള്‍

ബ്രിട്ടിഷ് എയര്‍വേ സ്റ്റാഫ് ജനുവരി 10 മുതല്‍ 48 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ശമ്പളം കൂട്ടി നല്‍കുന്നതുമായ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം. സമരം അയര്‍ലണ്ട് വഴിയടക്കം സര്‍വീസ് നടത്തുന്ന ഫ്ളൈറ്റുകളെ ബാധിക്കുമെന്നാണ് കരുതുന്നത്.

വിമാനങ്ങള്‍ സര്‍വീസ് മുടക്കുന്നത് നിത്യസംഭവമല്ലെങ്കിലും അങ്ങനെ റദ്ദാക്കപ്പെടുകയാമെങ്കില്‍ എന്തുചെയ്യാം എന്ന് പരിശോധിക്കാം.

യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണപ്രകാരം ഫ്ളൈറ്റ് റദ്ദാക്കപ്പെടുകയാണെങ്കില്‍ ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്തുകിട്ടാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. യാത്രയുടെ ഏതെങ്കിലും ദൂരം നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴികെയുള്ള പണം തിരികെ ലഭിക്കും. അതല്ലെങ്കില്‍ യാത്രയ്ക്ക് മറ്റ് ഫ്ളൈറ്റ് തരപ്പെടുത്തിത്തരാനോ, മറ്റൊരു ദിവസം വേറെ പണം വാങ്ങാതെ ടിക്കറ്റ് എടുത്തു നല്‍കാനോ എയര്‍ലൈന്‍ കമ്പനി ബാധ്യസ്ഥരാണ്.

അതേസമയം നഷ്ടപരിഹാരം എന്ന നിലയ്ക്ക് തുക നല്‍കാന്‍ കമ്പനികള്‍ നിയമ പ്രകാരം ബാധ്യസ്ഥരല്ല.എങ്കിലും ചില കമ്പനികള്‍ നഷ്ടപരിഹാരം നല്കാറുണ്ടെന്നതും ശ്രദ്ധേയം.

സമരം വിദേശത്ത് കുടുങ്ങിപ്പോകുകയാണെങ്കില്‍ അടുത്ത ഫ്ളൈറ്റ് തയ്യാറാകും വരെ യാത്രക്കാരുടെ താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ കമ്പനികള്‍ ചെയ്തുനല്‍കണമെന്ന് ഇയു നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അഥവാ നിങ്ങളോട് സ്വയം ഭക്ഷണം, ഹോട്ടല്‍ എന്നിവയുടെ പണം നല്‍കാന്‍ കമ്പനികള്‍ പറയുകയാണെങ്കില്‍ അവയുടെ ബില്‍ നല്‍കിയാല്‍ പണം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണ്.

പാക്കേജേ ഹോളിഡേ വഴി ബുക്ക് ചെയ്തതാണെങ്കില്‍ ഈ സൗകര്യങ്ങളെല്ലാം ചെയ്തു നല്‍കേണ്ടത് ടൂര്‍ ഓപ്പറേറ്ററുടെ കമ്പനിയാണ്.

പാക്കേജിന്റെ ഭാഗമല്ലാതെ ഹോട്ടലുകളോ വില്ലകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ക്യാന്‍സല്‍ ചെയ്യുക, റീബുക്ക് ചെയ്യുക തുടങ്ങി എല്ലാ ഉത്തരവാദിത്തവും നിങ്ങള്‍ക്ക് മാത്രമായിരിക്കും.

ഇത്തരം ചെലവുകളില്‍ ഏതെങ്കിലും നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിവഹിക്കുമോ എന്നറിയാന്‍ വിമാന കമ്പനികളുമായി ബന്ധപ്പെടുക.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top