Monday February 27, 2017
Latest Updates

ഇന്ത്യാക്കാരും ചൈനക്കാരുമായി ഡബ്ലിനില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് അപകടഭീഷണി ,വിമാനം തിരിച്ചിറക്കി 

ഇന്ത്യാക്കാരും ചൈനക്കാരുമായി ഡബ്ലിനില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് അപകടഭീഷണി ,വിമാനം തിരിച്ചിറക്കി 

ഡബ്ലിന്‍:ഇന്ത്യാക്കാരും ചൈനക്കാരും ഉള്‍പ്പെടെയുള്ള യാത്രികരുമായി ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഇന്ന് രാവിലെ 9 മണിയ്ക്ക് പുറപ്പെട്ട എയര്‍ ഫ്രാന്‍സിന്റെ വിമാനം ആകാശത്തിലേയ്ക്ക് പറന്നുയര്‍ന്ന ശേഷം അടിയന്തരമായി തിരിച്ചിറക്കി.

dub acciവിമാനത്തിന് കാര്യമായ അപകട ഭീഷണിയാണ് ഉണ്ടായിരുന്നത് എന്നാണ് അറിവായത്.പുകയും തീപ്പൊരിയും വിമാനത്തില്‍ നിന്നും ഉയര്‍ന്നിരുന്നതായി യാത്രക്കാര്‍ പറയുന്നുണ്ട്.വിമാനത്തിന്റെ ഉള്‍ ഭാഗങ്ങളില്‍ പുകയുടെ ഗന്ധം നിറഞ്ഞിരുന്നു.ഔദ്യോഗികമായി വിശദീകരണം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.ഐറിഷ് മാധ്യമങ്ങളും ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ വാര്‍ത്ത പുറത്തുവിട്ടിട്ടില്ല.വലിയ അപകടത്തില്‍ നിന്നാണ് യാത്രികര്‍ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക വിവരം 

തിരിച്ചിറക്കിയ വിമാനത്തില്‍ നിന്നും യാത്രാക്കാരെ അതിവേഗതയില്‍ ഒഴിവാക്കി.യാത്ര തല്‍ക്കാലം മാറ്റി വെയ്ക്കുകയാണെന്നും പകരം സംവിധാനം ഉണ്ടാക്കുമെന്നും വിമാനാധികൃതര്‍ യാത്രക്കാരെ അറിയിച്ചു.

താലയിലെ ഓസ്‌കാര്‍  ട്രാവല്‍ ബ്യൂറോയില്‍ നിന്നും ടിക്കറ്റെടുത്ത എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ചൈനീസ് വംശജന്‍ എടുത്ത ഫോട്ടോയാണ് ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

Scroll To Top