Saturday December 03, 2016
Latest Updates

ഈജിപ്തില്‍ തകര്‍ന്ന വിമാനത്തിന് ഐറിഷ് രജിസ്‌ട്രേഷന്‍ 

ഈജിപ്തില്‍ തകര്‍ന്ന വിമാനത്തിന് ഐറിഷ് രജിസ്‌ട്രേഷന്‍ 

ഡബ്ലിന്‍ :ഈജിപ്തില്‍ തകര്‍ന്ന വീണ വിമാനത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത് ഡബ്ലിനില്‍. അപടത്തില്‍പ്പെട്ട എയര്‍ബസ് വിമാനം പറത്തിയിരുന്നത് റഷ്യന്‍ കമ്പനി ആയിരുന്നെങ്കിലും ഈ വിമാനം ഐറിഷ് കമ്പനിയുടെ ഉടമസ്തയില്‍ ഉള്ളതാണ്. ഐറിഷ് അധികൃതര്‍ അപടത്തെക്കുറിച്ചുള്ള അമ്പേഷണത്തില്‍ സഹായം നല്‍കാമെന്ന് ഈജിപ്തിനെ അറിയിച്ചിട്ടുണ്ട്. 

അന്താരാഷ്ട്ര ്‌വ്യോമയാന നിയമങ്ങള്‍ അനുസരിച്ച് വിമാനാപകടം നടന്നാല്‍ അപടം നടന്ന രാജ്യവും വിമാനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ കൈവശമുള്ള രാജ്യവും സംയുക്താമായി വേണ്ം അന്വേഷണം നടത്താന്‍. ഈ അപടത്തെക്കുറിച്ചുള്ള അമ്പ്ഷണത്തില്‍ റഷ്യയും മുഖ്യ പങ്ക് വഹിക്കും.

ഇന്നലെ ഐറിഷ് സമയം അനുസരിച്ച് പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. പര്‍വ്വത നിരകളില്‍ ഇടിച്ച വിമാനം രണ്ടായി പിളര്‍ന്നു.കെയറോയില്‍ നിന്ന് പുറപ്പെട്ട വിമാനം 23 മിനിറ്റുകള്‍ക്ക് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

നൂറോളം മൃതശരീരങ്ങള്‍ തങ്ങള്‍ നീക്കം ചെയ്തതായും ബാക്കിയുള്ളവ ഇപ്പോഴും വിമാനത്തിന് ഉള്ളില്‍ തന്നെയാണ് എന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. സീറ്റുബെല്‍റ്റുകള്‍ മുറുക്കി ഇരുന്ന അവസ്ഥയില്‍ തന്നെയാണ് മൃതദേഹങ്ങളില്‍ അധികവും. മരിച്ചവരുടെ മൊബൈല്‍ ഫോണുകളിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ബെല്ലിന്റെ ശ്ബ്ദം ഹൃദയഭേദകമാണ് എന്ന് സുരക്ഷാ ഭടന്മാര്‍ പറയുന്നു.

സംഭവത്തിന്റെ ഉത്തര വാദിത്വം ഐ എസ് എസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ അവകാശ വാദത്തെ റ്ഷ്യന്‍ ഗതാഗത മന്ത്രി തളളി. സാങ്കേതിക തകരാറാണാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. വിമാനം ഒറ്റപ്പെട്ട പര്‍വ്വതനിരയിലേക്ക് കുത്തനെ ഇടിച്ചതാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത്. ഐറിഷ് കമ്പനിയുടെ ഉടമസ്ഥതിയിലുള്ള വിമാനം ഓപ്പറേറ്റ് ചെയ്തിരുന്നത് റഷ്യന്‍ എയര്‍ലൈനായ കൊഗാലി മാവിയ ആണ്. 


Scroll To Top