Saturday December 03, 2016
Latest Updates

ഇന്തോനീഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര്‍ മരിച്ചു,പറന്നുയര്‍ന്നു രണ്ടു മിനുട്ടിനുള്ളില്‍ അപകടം 

ഇന്തോനീഷ്യയില്‍ വിമാനം തകര്‍ന്ന് 113 പേര്‍ മരിച്ചു,പറന്നുയര്‍ന്നു രണ്ടു മിനുട്ടിനുള്ളില്‍ അപകടം 

ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ സൈനിക വിമാനം തകര്‍ന്നുവീണു 113പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്തോനീഷ്യയിലെ പ്രധാന നഗരമായി സുമാത്രയിലാണ് വിമാനം തകര്‍ന്നു വീണത്. 

സുമാത്ര ദ്വീപില്‍ 20 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന മേദന്‍ നഗരത്തിലെ ജനവാസ കേന്ദ്രത്തിലാണു ഹെര്‍ക്കുലിസ് സി30 വിമാനം തകര്‍ന്നു പതിച്ചത്.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വാഹനങ്ങളും കത്തിച്ചാമ്പലായി. വ്യോമതാവളത്തിലേക്കു സൈനികസാമഗ്രികള്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തില്‍ 12 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ക്കു പുറമേ 101 യാത്രക്കാര്‍ കൂടി വിമാനത്തില്‍ ഉണ്ടായിരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വ്യോമതാവളത്തിലെ സൈനികോദ്യോഗസ്ഥരുടെ ബന്ധുക്കളായിരുന്നു ഇവര്‍ എന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

പറന്നുയര്‍ന്ന് രണ്ടുമിനിറ്റിനകം വിമാനം താഴെ വീണു. എയര്‍ബെയ്‌സില്‍ നിന്നും വെറും ആറു കിലോമീറ്റര്‍ ദൂരം മാത്രമേ അപ്പോള്‍ പിന്നിട്ടിരുന്നുള്ളു. പറന്നുയര്‍ന്ന ഉടന്‍ പൈലറ്റ് തിരിച്ചിറങ്ങാനുള്ള അനുമതി തേടി. യന്ത്രത്തകരാണ് അപകടകാരണമെന്നു കരുതുന്നു. വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും മെഡാനിലേക്കു വരും മുമ്പ് നിരവധി സര്‍വീസുകള്‍ നടത്തിയിരുന്നതായും സൈനികനേതൃത്വം അറിയിച്ചു. 

വിമാനം തകര്‍ന്നപ്പോഴുണ്ടായ തീപിടുത്തത്തില്‍ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. നിരവധി വാഹനങ്ങളും നശിച്ചിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം 49 മൃതദേഹങ്ങള്‍ ആസ്പത്രിയിലെത്തിച്ചെന്ന് എയര്‍ഫോഴ്‌സ് ചീഫ് അറിയിച്ചു.


Scroll To Top