Saturday January 20, 2018
Latest Updates

വൈദ്യുതി നിലച്ചു പോയ വിമാനം തകര്‍ന്ന് മരിച്ചവര്‍ 76 പേര്‍

വൈദ്യുതി നിലച്ചു പോയ വിമാനം തകര്‍ന്ന് മരിച്ചവര്‍ 76 പേര്‍

കൊളംബിയ:ബ്രസീലിയന്‍ ക്ലബ് ഫുട്ബോള്‍ ടീം അംഗങ്ങളുമായി പോയ വിമാനം കൊളംബിയയിലെ മെഡെല്ലിനു സമീപം പര്‍വ്വതനിരകളില്‍ തകര്‍ന്നുവീണ് 76 പേര്‍ മരിച്ചു. ആറു പേരെ രക്ഷപ്പെട്ട് ആശുത്രിയിലെത്തിച്ചെങ്കിലും ഇതില്‍ ഒരാള്‍ പിന്നീട് മരിച്ചു. ബ്രസീലിലെ ‘ഷെപ്പെ കൊയിന്‍സ് റിയല്‍ ഫുട്ബോള്‍ ടീം’ അംഗങ്ങള്‍ക്കും കൂടെയുള്ളവര്‍ക്കുമാണ് ദുരന്തം സംഭവിച്ചത്. ടീം അംഗങ്ങള്‍ക്കു പുറമെ ഉദ്യോഗസഥര്‍, മാധ്യമപ്രവര്‍ത്തകര്‍, വിമാനജീവനക്കാര്‍, അതിഥികള്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. തെക്കേ അമേരിക്കയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബ് ചാംപ്യന്‍ഷിപ്പ് കോപ്പ സുഡാമെരിക്കാന ഫൈനലില്‍ കളിക്കാനായിരുന്നു ടീമിന്റെ യാത്ര.

ചാര്‍ട്ടര്‍ ചെയ്ത് പോകുകയായിരുന്ന വിമാനത്തില്‍ വിമാനത്തില്‍ വൈദ്യുതി തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 10 മണിക്ക് വിമാനത്തില്‍ നിന്നും അടിയന്തര സഹായമാവശ്യപ്പെട്ട് സന്ദേശം ലഭിച്ചിരുന്നു

Scroll To Top