Wednesday November 22, 2017
Latest Updates

ബാഴ്‌സിലോണയില്‍ നിന്നും ജര്‍മ്മിനിയ്ക്ക് പോയ വിമാനം തകര്‍ന്ന് 148 യാത്രക്കാര്‍ മരിച്ചു 

ബാഴ്‌സിലോണയില്‍ നിന്നും ജര്‍മ്മിനിയ്ക്ക് പോയ വിമാനം തകര്‍ന്ന് 148 യാത്രക്കാര്‍ മരിച്ചു 

പാരീസ്: 140 യാത്രക്കാരും എട്ട് ജീവനക്കാരുമായി ജര്‍മ്മന്‍ വിംഗ്‌സിന്റെ എയര്‍ബസ് എ320 വിമാനം ഫ്രഞ്ച് ആല്‍പ്‌സ് പര്‍വ്വതനിരകള്‍ക്കിടയില്‍ തകര്‍ന്നു വീണു.

സ്‌പെയിനിലെ ബാര്‍സിലോണയില്‍ നിന്ന് നിന്ന് ജര്‍മ്മനിയി ഡുസല്‍ഡോഫിലേക്ക് പറക്കവെ പ്രാദേശിക സമയം 11 മണിയോടെ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.

ലുഫ്താന്‍സയുടെ ചെലവ് കുറഞ്ഞ യാത്രാ വിമാനമാണ് അപകടത്തില്‍ പെട്ടത്. തെക്കന്‍ ആല്‍പ്‌സിലെ ബാര്‍സിലോണറ്റി എന്ന സ്ഥലത്ത് വിമാനം തകര്‍ന്നു വീണതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 10.47 ഓടെ വിമാനത്തില്‍ നിന്നും അപായ സന്ദേശം വന്നിരുന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ബാര്‍സെലോണേറ്റേയ്ക്കടുത്തുള്ള ഒരു ഫ്രഞ്ച് ഗ്രാമത്തില്‍ കണ്ടെത്തിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അപകടത്തിന്റെ കൃത്യമായ വിവരം ലഭ്യമല്ല, എങ്കിലും യാത്രക്കാരാരും രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് കരുതുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്‌സ്വ ഒലാന്റെ പറഞ്ഞു. അപകടം നടന്ന സ്ഥലം എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഇടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top