Saturday December 10, 2016
Latest Updates

ഐ എസ് ഭീകരര്‍ക്ക് മാരകരോഗം പടരുന്നതായി വാര്‍ത്തകള്‍

ഐ എസ് ഭീകരര്‍ക്ക് മാരകരോഗം പടരുന്നതായി വാര്‍ത്തകള്‍

ബാഗ്ദാദ്:ഐ.എസ്തീവ്രവാദികള്‍ക്കിടയില്‍ മാരകരോഗം പടരുന്നതായി റിപ്പോര്‍ട്ട്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പടര്‍ന്നുപിടിക്കുന്ന ലെയിഷ്മാനിയാസിസ് എന്നമാരകരോഗമാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐ.എസ് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ 100,000തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിവിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.എസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ റഖയിലാണ് ഈ മാറാരോഗം വ്യാപകമായ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു തരം ചെറുപ്രാണിയാണ് ഈ രോഗം പടര്‍ത്തുന്നത്.

ശരീരത്തില്‍ ചെറിയതോതില്‍ മുറിവുകളുണ്ടാവുകയും അത് ശരീരം മുഴുവന്‍ വ്യാപിക്കുകയുമാണ് ചെയ്യുന്നത്. സാധാരണ ഗതിയില്‍ ഈ രോഗം പിടിപെട്ടാല്‍ മരണം വരെ കാരണമായേക്കും. ഈ രോഗത്തിന് മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം രോഗം പിടിപെട്ട തീവ്രവാദികള്‍ പ്രാഥമിക ചികിത്സ തേടാത്തത് രോഗം വ്യാപിക്കാനിടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഭയപ്പെടുന്നുണ്ട്. പട്ടിണിയും ദുരിതവും കാരണം കഷ്ടപ്പെടുന്ന പ്രദേശവാസികള്‍ക്ക് ഈ രോഗവും കൂടി താങ്ങാനാവില്ലെന്നാണ് ആരോഗ്യസംഘടനകളുടെ കണക്ക്

Scroll To Top