Thursday December 08, 2016
Latest Updates

അപൂര്‍വ്വമായ ‘ഫ്ളെഷ് ഈറ്റിങ്’ രോഗം അയര്‍ലണ്ടില്‍   സ്ഥിരീകരിച്ചു

അപൂര്‍വ്വമായ ‘ഫ്ളെഷ് ഈറ്റിങ്’ രോഗം അയര്‍ലണ്ടില്‍   സ്ഥിരീകരിച്ചു

ലെറ്റര്‍ കെന്നി :അപൂര്‍വ്വമായി കണ്ടുവരുന്ന ‘ഫ്ളെഷ് ഈറ്റിങ്’ രോഗം അയര്‍ലണ്ടിലെ രണ്ട് സ്ത്രീകളില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ലെറ്റര്‍കെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് മെയ്, ജൂണ്‍ മാസങ്ങളിലായി ഈ രോഗം ബാധിച്ച രണ്ട് സ്ത്രീകളെ ചികിത്സിച്ചത്. ഇവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല.

രണ്ട് സ്ത്രീകളും അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന Necrotising faciitis രോഗാവസ്ഥയിലായിരുന്നു. എന്നാല്‍ ഇത് പകരുന്ന രോഗമല്ലെന്നും ആശങ്കയ്ക്ക് വഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിലെ സോഫ്റ്റ് ആയ കല (tissue)കളെ ബാധിക്കുന്നതിനാലാണ് രോഗത്തിന് ‘ഫ്ളെഷ് ഈറ്റിങ്’ എന്ന പേര് ലഭിച്ചത്. ജീവഹാനി സംഭവിച്ചേക്കാവുന്ന ഈ രോഗത്തെ കൃത്യമായ ചികിത്സയിലൂടെ മാറ്റിയെടുക്കാം. മുറിവ് നന്നായി പരിചരിക്കുകയും, വൃത്തിയുള്ള അന്തരീക്ഷത്തില്‍ കഴിയുകയും പ്രധാനമാണ്. ബാക്ടീരിയയാണ് രോഗം ഉണ്ടാക്കുന്നത്.

മസില്‍ കോച്ചുക, തൊലി ചൂട് പിടിക്കുക, തൊലിയില്‍ ചുവന്ന അടയാളങ്ങള്‍ രൂപപ്പെടുക, കറുത്ത അടയാളങ്ങള്‍ കാണപ്പെടുക, കടുത്ത വേദന, പനി, വിറയല്‍, തളര്‍ച്ച, ഛര്‍ദ്ദി എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങള്‍. ഇവ കണ്ടാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണം.

.

Scroll To Top