Sunday December 11, 2016
Latest Updates

യാത്ര പോവും മുന്‍പേ കാറിന്റെ ബാറ്ററി ചെക്ക് ചെയ്യണമെന്ന് നിര്‍ദ്ദേശം

യാത്ര പോവും മുന്‍പേ കാറിന്റെ ബാറ്ററി ചെക്ക് ചെയ്യണമെന്ന് നിര്‍ദ്ദേശം

ഡബ്ലിന്‍: ക്രിസ്തുമസ് ആഘോഷവും കഴിഞ്ഞു തിങ്കളാഴ്ച വീണ്ടും ജോലിക്ക് കയറുമ്പോള്‍ കാറിന്റെ ബാറ്ററി ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം.അവധിക്കു ശേഷം ഭൂരിപക്ഷം പേരും തൊഴിലിടങ്ങളിലേക്ക് മടങ്ങുന്ന തിങ്കളാഴ്ച ഫ്‌ലാറ്റ് ബാറ്ററി മണ്ടേ എന്നാണു അറിയപ്പെടുന്നത്. ദിവസങ്ങളോളം കാര്‍ എടുക്കാതിരുന്നതിന് ശേഷം വീണ്ടും എടുക്കുന്ന ഈ ദിവസം ഒട്ടുമിക്ക കാറുകളിലും ബാറ്ററി തകരാറിലായിരിക്കും. 
ക്രിസ്തുമസ് കഴിഞ്ഞ് എല്ലാവരും ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്ന ഈ ദിവസം എല്ലാ വര്‍ഷവും ബാറ്ററി തകരാറ് അധികമായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഈ വര്‍ഷം 40 ശതമാനം അധികം കംപ്ലെയ്ന്റ് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അലയന്‍സ് ഗ്ലോബല്‍ അസിസ്റ്റന്‍സ് അയര്‍ലണ്ട് വക്താവ് പറഞ്ഞു. ബാറ്ററി കംപ്ലെയ്ന്റ് ആകാതിരിക്കാന്‍ ദിവസം അര മണിക്കൂറെങ്കിലും കാറോടിക്കണമെന്നും അലയന്‍സ് ഗ്ലോബല്‍ അസിസ്റ്റന്‍സ് ഓര്‍മ്മിപ്പിച്ചു

Scroll To Top