Sunday December 17, 2017
Latest Updates

ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നു,രാജി വെയ്ക്കേണ്ടി വരുമെന്ന് സൂചനകള്‍ 

ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നു,രാജി വെയ്ക്കേണ്ടി വരുമെന്ന് സൂചനകള്‍ 

ഡബ്ലിന്‍:ഗാര്‍ഡ വിസില്‍ ബ്ലോവറായിരുന്ന മോറിസ് മക്കെബെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉപപ്രധാനമന്ത്രി ഫ്രാന്‍സീസ് ഫിറ്റ്സ് ജെറാള്‍ഡിന്റെ രാജിയിലേയ്ക്ക് വഴി തെളിച്ചേക്കുമെന്ന് ഐറിഷ് രാഷ്ട്രീയ വൃത്തങ്ങള്‍.

പ്രതിപക്ഷം ഒന്നടങ്കം ആരോപണങ്ങളുമായി ഇന്നലെ ഡയലില്‍ ഉപപ്രധാനമന്ത്രിയ്ക്കെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ ,പ്രധാനമന്ത്രി ലിയോ വരദ്കറുടെ തന്ത്രപരമായ ഇടപെടലിലൂടെ മോറിസ് മക്കെബെയെ കൊണ്ട് ഉപപ്രധാന മന്ത്രിയില്‍ വിശ്വാസം അറിയിച്ചു പ്രസ്താവനാ സന്ദേശം പുറത്തിറക്കിയെങ്കിലും പ്രതിപക്ഷം അടങ്ങുന്ന നിലയിലല്ല എന്നാണ് സൂചനകള്‍.

ഗാര്‍ഡ വിസില്‍ ബ്ലോവറായിരുന്ന മോറിസ് മക്കെബെയ്‌ക്കെതിരായ അന്യായമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസിനെ ചൊല്ലി അയര്‍ലണ്ടില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇത് രണ്ടാം തവണയാണ് ഐറിഷ് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാകുന്നത്.അന്നത്തെ പ്രധാനമന്ത്രി കെന്നിയും , ഉപപ്രധാനമന്ത്രിയായിരുന്ന ഫിറ്റ്സ് ജെറാള്‍ഡും സംഭവങ്ങള്‍ നേരത്തെ അറിഞ്ഞിട്ടും അത് മറച്ചുവെച്ചു എന്ന രീതിയിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്..

2008 ല്‍ വിസില്‍ ബ്ലോവറും ഗാര്‍ഡ സെര്‍ജന്റുമായിരുന്ന മോറിസ് മക്കെബെ ഗാര്‍ഡായിലെ അഴിമതിയ്ക്കെതിരെയും,അപചയത്തിനെതിരെയും ഉയര്‍ത്തിയ പരാമര്‍ശങ്ങളും,അതിനെതിരെ ഗാര്‍ഡ അധികൃതര്‍ നടത്തിയ പ്രതി പ്രവര്‍ത്തനങ്ങളുമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിനെ വേട്ടയാടുന്നത്,
തനിക്കെതിരെ സര്‍ക്കാരും മറ്റ് ഏജന്‍സികളും ഉയര്‍ത്തിയ തെറ്റായ ആരോപണങ്ങളില്‍ അന്വേഷണം നടക്കണമെന്നും, സത്യം പുറത്തുവരണമെന്നും വിസില്‍ ബ്ലോവറും ഗാര്‍ഡ സെര്‍ജന്റുമായിരുന്ന മോറിസ് മക്കെബെ ആവശ്യപ്പെട്ടിരുന്നു.സര്‍ക്കാരിന്റെ തെറ്റുകള്‍ തുറന്നു പറഞ്ഞ മക്കാബേയെ കുടുക്കാനായി ലൈംഗിക പീഡനം എന്ന തെറ്റായ ആരോപണം ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കഴിഞ്ഞ എട്ടു വര്‍ഷമായി താന്‍ ഇതിന്റെ കഷ്ടതകള്‍ അനുഭവിക്കുകയാണെന്നും മക്കാബേ വ്യക്തമാക്കി. മക്കാബേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായി കമ്മിഷന്‍ രൂപീകരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായി.മക്കെബെ കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നയാളാണ് എന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

മക്കെബെയ്ക്ക് എതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് ഉപപ്രധാനമന്ത്രിയും ജസ്റ്റിസ് മിനിസ്റ്ററുമായ ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന് നേരത്തെ അറിയാമായിരുന്നു എന്ന സംശയം തന്നെയാണ് മുമ്പും ഇപ്പോഴും രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവച്ചിരിക്കുന്നത്.

ഫിറ്റ്‌സ്‌ജെറാള്‍ഡിനെതിരെ ആരോപണം തുടരാനും,മന്ത്രിസഭയെ തന്നെ അപകടത്തിലാക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്നതെന്നാണ് ഭരണപക്ഷത്തിന്റെ വിമര്‍ശനം.ഒരു ഇടക്കാല പൊതു തിരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന ഫിയാനാ ഫാള്‍ സര്‍ക്കാര്‍ വിരുദ്ധ ചേരിയെ നയിക്കാന്‍ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഫിനഗേലിന്റെ നിഗമനം.

Scroll To Top