Monday December 05, 2016
Latest Updates

ഇന്ത്യാക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ടിലെ മത്സ്യ ബന്ധന മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി

ഇന്ത്യാക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ടിലെ മത്സ്യ ബന്ധന മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി

ഡബ്ലിന്‍:അയര്‍ലണ്ടിലെ മത്സ്യബന്ധന മേഖലയില്‍ നോണ്‍ ഇ യൂ കുടിയേറ്റക്കാര്‍ക്കും നോണ്‍ ഇയു കുടിയേറ്റക്കാര്‍ക്കും തൊഴില്‍ ചെയ്യാന്‍ അനുമതി ലഭിച്ചു. കൃഷി, ഭക്ഷ്യ, മറൈന്‍ വകുപ്പ് മന്ത്രി സൈമന്‍ കോണ്‍വേയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ടാസ്‌ക്‌ഫോഴ്‌സ് മീറ്റിംഗിലാണ് തീരുമാനമായത്. പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ഈ മേഖലയില്‍ താത്പര്യമില്ലാതെ തൊഴില്‍ എടുക്കുന്നവരെ ഒഴിവാക്കാനാകുമെന്നും പൂര്‍ണസന്നദ്ധത ഉള്ളവരെ കൊണ്ട് ജോലി ചെയ്യിക്കാനാകുമെന്ന് താന്‍ വിശ്വസിക്കുന്നതായും മന്ത്രി കോണ്‍വേ പറഞ്ഞു. ദുഷ്പ്രചാരണങ്ങളൈ തുടര്‍ന്ന് മത്സ്യ ബന്ധന വ്യവസായ മേഖലയില്‍ അയര്‍ലണ്ടിന് നഷ്ടമായ പ്രതിച്ഛായ ഈ തൂരുമാനത്തിലൂടെ വീണ്ടെടുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സ്യബന്ധന മേഖലയില്‍ തൊഴില്‍ ലഭിക്കുന്ന നോണ്‍ ഇയു കുടിയേറ്റക്കാര്‍ക്ക് നിയമപ്രകാരമുള്ള എല്ലാ തൊഴില്‍ അവകാശവും സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഐറിഷ് വെസലുകളില്‍ ജോലി ചെയ്യുന്ന ഇഇഎ തൊഴിലാളികളെ അംഗീകൃത മത്സ്യബന്ധന ബോട്ടുകളില്‍ നിയമിക്കും. മ്ത്സ്യ ബന്ധന മേഖലയില്‍ ജോലി ചെയ്യുന്ന നോണ്‍ ഇയു കുടിയേറ്റക്കാര്‍ക്ക് യുറോപ്യന്‍ യൂണിയന്‍ നിയമം നിഷ്‌കര്‍ഷിക്കുന്ന മിനിമം വേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭ്യമാക്കും. ചുരുക്കിപ്പറഞ്ഞാല്‍ അയര്‍ലണ്ടിലെ മറ്റു ജോലിക്കാര്‍ക്ക് ലഭിക്കുന്ന അംഗീകാരവും സുരക്ഷയും ഇവര്‍ക്കും ലഭിക്കുമെന്ന് മന്ത്രി നാഷ് പറഞ്ഞു.

ഫിലിപ്പൈന്‍സില്‍ നിന്നുള്ള മീന്‍ പിടുത്തക്കാര്‍ ധാരാളം ജോലി ചെയ്യുന്ന മേഖലയാണിത്.ഇന്ത്യയില്‍ നിന്നുള്‍പ്പെടെ മത്സ്യ ബന്ധനത്തില്‍ വിദഗ്ദരായ ആര്‍ക്കും അയര്‍ലണ്ടില്‍ തൊഴില്‍ നേടാവുന്ന അവസ്ഥയാണ് പുതിയ നിയമം വഴി സംജാതമായിരിക്കുന്നത്.മീന്‍ പിടുത്ത തൊഴിലാളികള്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്താനും പുതിയ നിയമ പ്രകാരം അനുമതിയുണ്ട്.

Scroll To Top