Saturday February 25, 2017
Latest Updates

ഫിസ്ബറോ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച

ഫിസ്ബറോ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച

ഡബ്‌ളിന്‍.ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും, പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച ഫിന്‍ഗ്‌ളാസ് സെന്റ് കനീസസ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഏപ്രില്‍ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.

ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ജോസഫ് വെള്ളനാല്‍ OCD എന്നീ വൈദികര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനമദ്ധ്യേ ഫാ. ജോസഫ് വെള്ളനാല്‍ OCD വചനസന്ദേശം നല്‍കും.

ദിവ്യബലിക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും,തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.

വൈകുന്നേരം 5.30 ന് സെന്റ് കനിസാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ ഫിസ്ബറോ സെന്റ്:പീറ്റേര്‍സ് ചര്‍ച്ച് വികാരി ഫാ.പാസ്‌കല്‍ സ്‌കൊളന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍,ഫിന്‍ഗ്‌ളാസ് ചര്‍ച്ച് വികാരി ഫാ.പാട്രിക് ഓ കോച്ച്‌ലിന്‍ സമ്മേളനം ഉത്ഘാടനം ചെയ്യും.സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ആഘോഷമായ തിരുനാള്‍ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനുംഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍,തിരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍ ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)christ the king

Scroll To Top