Friday December 09, 2016
Latest Updates

ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഗ്രാന്റ് ലഭിക്കും,ബജറ്റില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും

ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഗ്രാന്റ് ലഭിക്കും,ബജറ്റില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും

ഡബ്ലിന്‍:ഭവനപ്രതിസന്ധിക്ക് ആശ്വാസമേകുന്നതിന്റെ ഭാഗമായി ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഇനിമുതല്‍ പ്രത്യേക ഗ്രാന്റ് ലഭിക്കുമെന്ന് ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി. ഇത് സംബന്ധിച്ച് അടുത്ത ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും.ടാക്സ് റിബേറ്റ് ആയാകും ഈ ഗ്രാന്റ് ജനങ്ങളിലേയ്ക്കെത്തുക എന്നും കൊവേനി വ്യക്തമാക്കി. ഈ തുക എത്രയായിരിക്കും എന്നതു സംബന്ധിച്ച് ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിയനാഫാളിന്റെ ഇലക്ഷന്‍ വാഗ്ദാനങ്ങളില്‍ പ്രദാനപ്പെട്ട ഒന്നായിരുന്നു ആദ്യമായി വീടു വാങ്ങുന്ന ദമ്പതികള്‍ക്ക് 10,000 യൂറോ വരെ സഹായം നല്‍കുമെന്നത്. ഇതാണ് ഫിയനാഫാള്‍ പിന്തുണയ്ക്കുന്ന ഫിനഗേല്‍ സര്‍ക്കാരിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

വീടു വാങ്ങുന്നവരില്‍ 55%വും ആദ്യമായി വീടു വാങ്ങുന്നവരാണെന്നും, ഭവനപ്രതിസന്ധി ഏറെയുള്ള ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളില്‍ ഒരു വീടു സ്വന്തമാക്കാനായി കഷ്ടപ്പെടുന്ന ഇവര്‍ക്ക് സഹായം നല്‍കേണ്ടത് അത്യാവശ്യമാണെന്നും കൊവേനി ഇന്നലെ പറഞ്ഞു.

പക്ഷെ നിലവിലുള്ള ഡിപ്പോസിറ്റ് സ്‌കീം നിര്‍ത്തലാക്കുന്നതിനുള്ള സാദ്ധ്യതകളില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു.220,000 യൂറോ വരെ വായ്പ വേണ്ടവര്‍ 10 ശതമാനവും,അതിനുമേല്‍ വേണ്ടവര്‍ 20 ശതമാനവും ഡിപ്പോസിറ്റ് തുക കരുതണം എന്നാണ് നിലവിലുള്ള വ്യവസ്ഥ.

Scroll To Top