Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഗ്രാന്റ് നല്‍കാനുള്ള ലേബര്‍ പാര്‍ട്ടി തീരുമാനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കില്ലെന്ന് സൂചനകള്‍ 

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഗ്രാന്റ് നല്‍കാനുള്ള  ലേബര്‍ പാര്‍ട്ടി തീരുമാനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കില്ലെന്ന് സൂചനകള്‍ 

ഡബ്ലിന്‍ :പ്രതീക്ഷ വേണ്ട.ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സ്വപ്ന പദ്ധതിയായ ഭവന ഗ്രാന്റ് പദ്ധതിയിയും ജലരേഖയാവുന്നുവെന്ന് സൂചനകള്‍.ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സബ്‌സിഡി നല്‍കാനുള്ള ലേബര്‍ പാര്‍ട്ടി നിര്‍ദ്ദേശം പാര്‍ലമെന്റ് തള്ളിയേക്കും എന്നാണ് ഏറ്റവും അവസാനം ലഭ്യമാവുന്ന വിവരം. വീട് വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കുന്നത് ഭവനവില കൂടുന്നതിനു കാരണമാകുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണീത്.
ലേബര്‍ പാര്‍ട്ടി പ്രതിനിധികള്‍ അടുത്തിടെ യുവദമ്പതികളെ സഹായിക്കുന്നതിനായി കൊണ്ടുവന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. വിഷയം ഈയാഴ്ച നടന്ന ലേബര്‍ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ ചര്‍ച്ചയാവുകയും ചെയ്തു. അടുത്ത ആഴ്ച്ചയോടെ തന്നെ 3.8 ബില്യണ്‍ യൂറോ വരുന്ന ഹൗസിങ്ങ് ബഡ്ജറ്റ് എങ്ങനെ ചിലവഴിക്കുന്നുവെന്നതു സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ പരിസ്ഥിതിമന്ത്രി അലന്‍ കെല്ലിയോട് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡബ്ലിന്‍, കോര്‍ക്ക്, ലിമറിക്ക്, ഗാല്‍വേ എന്നിവിടങ്ങളില്‍ വീട് വാങ്ങുന്നവര്‍ക്ക് 3000 യൂറോയെങ്കിലും ധനസഹായം നല്‍കാന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് അലന്‍ കെല്ലി നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഭവനലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി ആവശ്യമാണെന്ന് ഡബ്ലിന്‍ സെന്‍ട്രല്‍ ടി ഡി ജോ കാസിലോ, പാര്‍ട്ടി ചെയര്‍മാന്‍ ജാക്ക് വാള്‍ എന്നിവരും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു നീക്കം സ്വതവേ ഉയര്‍ന്ന നിലയിലുള്ള ഭവനവിലകളില്‍ കൂടുതല്‍ വര്‍ദ്ധനവ് കൊണ്ടുവരുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നു.

Scroll To Top