Thursday December 08, 2016
Latest Updates

ഫസ്റ്റ് ടൈം ബയേഴ്‌സ് പദ്ധതിയില്‍ 70 ശതമാനം മുഖവിലയുള്ള വീടുകളും വാങ്ങാമെന്ന് സെന്‍ട്രല്‍ ബാങ്ക്:വീട് തേടുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത,ഭവനമേഖല കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ദര്‍

ഫസ്റ്റ്  ടൈം ബയേഴ്‌സ് പദ്ധതിയില്‍ 70 ശതമാനം മുഖവിലയുള്ള വീടുകളും വാങ്ങാമെന്ന് സെന്‍ട്രല്‍ ബാങ്ക്:വീട് തേടുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത,ഭവനമേഖല കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ദര്‍

ഡബ്ലിന്‍: 70% വരെ മുഖവിലയുള്ള വീടുകള്‍ക്ക് സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ച ഫസ്റ്റ് റ്റെ0 ബയേഴ്സ്  പദ്ധതി പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ധനകാര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചു.

മുഖവില 80 ശതമാനം എങ്കിലും ഉള്ള വീടുകള്‍ക്ക് ടാക്‌സ് റിബേറ്റ് നല്‍കാനായിരുന്നു ബജറ്റില്‍ തീരുമാനം.എന്നാല്‍ കൂടുതല്‍ പേര്‍ക്ക് നിയമം വഴി ടാക്‌സ് റിബേറ്റ് ലഭ്യമാക്കി മോര്‍ട്ട്ഗേജ് എടുക്കാം എന്ന രീതിയിലേയ്ക്ക് നിയമം മാറ്റണമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഇന്നലെയാണ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.പുതിയ ധനകാര്യബില്‍ അവതരിപ്പിക്കുന്ന ഇന്ന്(വ്യാഴം)2.30ന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.

റിബേറ്റ് ലഭിക്കുന്നതോടെ ജനങ്ങള്‍ കൂടുതല്‍ മോര്‍ട്ട്ഗേജ് എടുക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് കരുതുന്നത്. 400,000 യൂറോ വരെ വിലയുള്ള വീടുകള്‍ക്ക് 5% ടാക്സ് റിബേറ്റ് നല്‍കാം എന്നതാണ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി.എന്നാല്‍ പുതിയ പദ്ധതിയില്‍ മറ്റു മാറ്റങ്ങളും ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

അതേ സമയം ഭവനമേഖലയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് വിദഗ്ദ്ധര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.. തിരിച്ചടയ്ക്കാതെ കിടക്കുന്ന മോര്‍ട്ട്ഗേജുകളാണ് ഇതിന് കാരണമെന്നും ഐറിഷ് മോര്‍ട്ട്ഗേജ് ഹോള്‍ഡേഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് എക്സിക്യുട്ടിവ് ഡേവിഡ് ഹാള്‍ പറയുന്നു. ഇവര്‍ക്ക് വീട് നഷ്ടമാകുകയാണെങ്കില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായിരിക്കും പ്രതിസന്ധി. മോര്‍ട്ട്ഗേജ് തിരിച്ചടയ്ക്കാനാകാത്തവരെ പാപ്പരായി പ്രഖ്യാപിക്കുന്നതിന് ഇന്നത്തെ രീതി പിന്തുടരുകയാണെങ്കില്‍, രാജ്യത്തെ ഭവനവായ്പ എടുത്തവരിലേറെയും ഇത് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജനങ്ങളുടെ മോര്‍ട്ട്ഗേജിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനു പകരം വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് ലോണുകള്‍ വില്‍ക്കുകയാണ് സര്‍ക്കാരും ബാങ്കുകളും ചെയ്യുന്നതെന്നും ഹാള്‍ വിമര്‍ശനമുന്നയിച്ചു. എങ്കിലും ബാങ്കുകള്‍ക്ക് അതല്ലാതെ നിവൃത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു വര്‍ഷത്തിലേറെയായി മോര്‍ട്ട്ഗേജ് തിരിച്ചടയ്ക്കാന്‍ കഴിയാത്തവരായി 34,000ഓളം പേരുണ്ട്. മൂന്നു മാസമായി അടയ്ക്കാത്തവരുടെ എണ്ണം 59,000 വരുമെന്നും ഹാള്‍ പറഞ്ഞു.

ഈ വര്‍ഷത്തിലെ കഴിഞ്ഞ പാദത്തില്‍ 180 പേരെയാണ് പാപ്പരായി പ്രഖ്യാപിച്ചത്. എന്നാല്‍ 900 പേരാണ് പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ നല്‍കിയത്.

Scroll To Top