Tuesday December 06, 2016
Latest Updates

ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോളിന് 30 വയസ്

ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോളിന് 30 വയസ്

ലണ്ടന്‍: യുകെയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോളിന് 30 വയസ്. 1985 ജനുവരിയിലാണ് യുകെയിലെ ആദ്യ മൊബൈല്‍ ഫോണ്‍ കോള്‍ വിളിച്ചത്. ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ വച്ച് മൈക്കല്‍ ഹാരിസണ്‍ എന്നയാളാണ് യുകെയില്‍ ആദ്യമായി മൊബൈല്‍ ഫോണില്‍ വിളിച്ചത്. വോഡഫോണ്‍ സര്‍വീസ് ഉപയോഗിച്ചാണ് ഹാരിസണ്‍ വിളിച്ചത്. വോഡഫോണ്‍ മുന്‍ ചെയര്‍മാന്‍ സര്‍ ഏണസ്റ്റ് ഹാരിസണിന്റെ മകനാണ് മൈക്കല്‍ ഹാരിസണ്‍ . 

1985 ജനുവരി 1 ന് തന്റെ പിതാവിനെയാണ് മൈക്കല്‍ ഹാരിസണ്‍ മൊബൈല്‍ ഫോണിലൂടെ വിളിച്ചത്. ഈ ഫോണ്‍ കോളിലൂടെ മൈക്കല്‍ ഹാരിസണ്‍ ചരിത്രത്തിന്റെ ഭാഗമായി. വോഡഫോണ്‍ വിടി1 എന്ന ഫോണിലൂടെയാണ് ഹാരിസണ്‍ തന്റെ പിതാവിനെ വിളിച്ചത്. ആദ്യത്തെ ഈ മൊബൈല്‍ ഫോണിന് അഞ്ചു കിലോ ഭാരമുണ്ടായിരുന്നു. 30 മിനിട്ടോളം ഹാരിസണും പിതാവും മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു. പാര്‍ലമെന്റ് ചത്വരത്തിലെ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ പ്രതിമയ്ക്ക് സമീപത്ത് നിന്ന് പുതുവത്സരം ആഘോഷിക്കാനെത്തിയ നൂറുകണക്കിന് പേരെ സാക്ഷിയാക്കിയായിരുന്നു ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളി. 

തുടര്‍ന്ന് പരീക്ഷണ വിളികള്‍ക്ക് ശേഷം 9 മാസങ്ങള്‍ക്ക് ശേഷം കൊമേഡിയന്‍ എര്‍നി വൈസ് ന്യൂബറിയിലെ ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ മുകളിലുള്ള വോഡഫോണ്‍ ആസ്ഥാനത്തേക്ക് വിളിച്ച് വോഡഫോണ്‍ സര്‍വീസിന്റെ ഔദ്യോഗിക ലോഞ്ചിംഗ് പരിപാടി നടന്നു. വോഡഫോണ്‍ നെറ്റ്‌വര്‍ക്ക് ഔദ്യോഗികമായി നിലവില്‍ വരുന്നതിന് മുമ്പ് 1984 മുതല്‍ തന്നെ ആളുകള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തുടങ്ങിയിരുന്നു. 1985 ഡിസംബറോടെ ആദ്യ മൊബൈല്‍ ഡിവൈസിന്റെ 12,000 യൂണിറ്റുകള്‍ യുകെയില്‍ വിറ്റഴിഞ്ഞു. 30 വര്‍ഷത്തിനിപ്പുറം പ്രമുഖ മൊബൈല്‍ സേവനദാതാക്കളായി വളര്‍ന്ന വോഡഫോണിന് ഇന്ത്യ ഉള്‍പ്പെടെ 26 രാജ്യങ്ങളിലായി 438 ഉപയോക്താക്കളുണ്ട്. 

Scroll To Top