Tuesday December 06, 2016
Latest Updates

തല 56 ഏപ്രില്‍ 14ന് ഷൂട്ടിംഗ് തുടങ്ങും; അന്നു തന്നെ പുലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്യും

തല 56 ഏപ്രില്‍ 14ന് ഷൂട്ടിംഗ് തുടങ്ങും; അന്നു തന്നെ പുലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്യും

ചെന്നൈ: ഏപ്രില്‍ 14 തമിഴ്‌നാട്ടുകാരുടെ പുതുവര്‍ഷ പിറവി ദിനമാണ്. തമിഴ്‌നാട്ടില്‍ ആഘോഷങ്ങളുടെ ദിനമാണത്. ആഘോഷങ്ങള്‍ക്ക് തീവ്രത വര്‍ദ്ധിപ്പിക്കാന്‍ അജിത്തിന്റെ തല 56 ഷൂട്ടിംഗ് ആരംഭിക്കുകയും കൂട്ടത്തില്‍ വിജയ്‌യുടെ അടുത്ത ചിത്രം പുലിയുടെ പോസ്റ്ററും റിലീസ് ചെയ്യുകയും ചെയ്യും.

തല 56 ഏപ്രില്‍ 14ന് ഷൂട്ടിംഗ് തുടങ്ങും എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോള്‍ കോളിവുഡിലെ സംസാരം പക്ഷെ വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് അന്നുതന്നെ കൊണ്ടെ വെച്ചിരിക്കുന്നതാണ്. തല ചിത്രത്തിനുണ്ടാകാന്‍ സാധ്യതയുള്ള ഹൈപ്പ് കുറയ്ക്കാനും ഫാന്‍സിനിടയില്‍ ഉദ്വേഗം സൃഷ്ടിക്കുന്നതിനുമാണ് പുലിയുടെ അണിയറ പ്രവര്‍ത്തകരില്‍നിന്ന് ഇങ്ങനെയൊരു നീക്കം.

ഇതാദ്യമായാണ് വിജയ് ഒരു ഫാന്റസി അഡ്വഞ്ചര്‍ സിനിമയില്‍ അഭിനയിക്കുന്നത്. പുലി പ്രഖ്യാപിച്ചതു മുതല്‍ വിജയ് ആരാധകര്‍ കാത്തിരിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റിന്റെ റിലീസിനായി. പുലിയുടെ ഷൂട്ടിംഗ് 60 ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് ലഭിക്കുന്ന വിവരം. വിജയയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22നാണ് ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശ്യിക്കുന്നതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വൈകിയാല്‍ ചിത്രം ദീപാവലിക്കേ റിലീസ് ചെയ്യുകയുള്ളു.

 

Scroll To Top