Monday October 22, 2018
Latest Updates

ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ മാസ് സെന്ററില്‍ ഇന്ന് വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം 

ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ സീറോ മലബാര്‍ മാസ് സെന്ററില്‍ ഇന്ന്   വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം 

ഡബ്ലിന്‍ – സീറോ മലബര്‍ സഭ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ മാസ്സ് സെന്ററില്‍ നിന്നുള്ള 15 കുട്ടികളുടെ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം ഏപ്രില്‍ 15 ഞായറാഴ്ച്ച 1 മണിക്ക് സെന്റ് ബ്രിജിത്സ് പള്ളിയില്‍ (St. Brigid’s Church, Blanchardstown, Dublin 15) വച്ച് നടത്തപ്പെടുന്നു

തിരുകര്‍മ്മങ്ങള്‍ക്ക്‌സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പരിപാടിയുടെ വിജയത്തിലേക്കായി ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്റര്‍ സെക്രട്ടറി, കൈകാരന്മാര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, മാതാപിതാക്കള്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേത്രത്വത്തില്‍ വിപുലമായ ഒ രുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

ലിയാ പ്രകാശ്,നേവാ കുര്യന്‍,മിയ ജോസ്,എതന്‍ സാജു മേല്‍പ്പറമ്പില്‍,ആന്‍ഡിന്‍ സോണി,ഡേവിഡ് ജോര്‍ജ്,അന്ന മറിയം ജിബിന്‍,ആന്‍ ആന്റണി,ജെസിക്കാ ജെബി,ഷോണ്‍(ആന്റണി സതീഷ്,എസ്‌തേര്‍ മരിയ ബോണി,നൈന തെരേസ ജോര്‍ജ്,ഗാനല്‍ സീസര്‍,എവ്ലിന്‍ മരിയ മേല്‍പ്പറമ്പില്‍,ആന്‍ട്രൂ ജോണ്‍ എന്നിവരാണ് ഇന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം നടത്തുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് ഭരണിക്കുളങ്ങര അറിയിച്ചു.

Scroll To Top