Friday December 09, 2016
Latest Updates

ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്കായുള്ള പണച്ചെലവ് വര്‍ദ്ധിച്ചതായി സര്‍വേ

ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്കായുള്ള പണച്ചെലവ് വര്‍ദ്ധിച്ചതായി സര്‍വേ

ഡബ്ലിന്‍:കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കള്‍ ചെലവാക്കുന്ന പണത്തിന്റെ തോത് വര്‍ദ്ധിച്ചിരിക്കുതായി സര്‍വേ. സമ്മാനങ്ങള്‍ക്കും മറ്റും പുറമെയാണ് ഇത്. ഇ.ബി.എസ് നടത്തിയ സര്‍വേ പ്രകാരം ശരാശരി രക്ഷിതാവ് 600 യൂറോയാണ് ഈ ദിവസത്തിനായി ചെലവാക്കുന്നത്.ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 70 യൂറോ കൂടുതലാണ്.

സര്‍വേയില്‍ പങ്കെടുത്ത 90% പേരും കുട്ടികള്‍ക്ക് 50 യൂറോയില്‍ കുറഞ്ഞ പോക്കറ്റ് മണി കൊടുക്കുത് ശരിയല്ല എന്ന് വിശ്വസിക്കുന്നവരാണ്.ചടങ്ങിനെത്തുന്നവര്‍ കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുന്ന പതിവ് ഐറിഷ്‌കാര്‍ക്കിടയില്‍ സജീവമാണ്.

ഇതിനു പുറമെ ഈ ദിവസം ശരാശരി 400 യൂറോയുടെ സമ്മാനങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടത്രെ.കഴിഞ്ഞ വര്‍ഷം ഇത് 398 യൂറോ ആയിരുന്നു. ലഭിക്കുന്ന പോക്കറ്റ് മണി 67% കുട്ടികളും സേവ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ വര്‍ഷം ഇത് 70% ആയിരുന്നു.മിക്കവാറും കുട്ടികള്‍ രക്ഷിതാക്കളെ തന്നെ പോക്കറ്റ് മണി ഏല്‍പ്പിക്കുകയാണ് പതിവ്.

ഏപ്രില്‍ 14നും 19നും ഇടയില്‍ ഇത്തവണ ആദ്യകുര്‍ബാന സ്വീകരണം നടക്കുന്ന 1,000 ഐറിഷുകാര്‍ക്കിടയിലാണ് ഈ സര്‍വേ നടത്തിയത്.

അയര്‍ലണ്ടിലെ വിവിധ സഭാ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍, മലയാളികളും സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ആദ്യകുര്‍ബാന ചടങ്ങുകളില്‍ നിന്നും വേറിട്ട് പ്രത്യേകമായി ഈ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.ഐറിഷ്‌കാര്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി വിഭവസമൃദ്ധമായ സദ്യയും മറ്റും ഉള്‍പ്പെടുത്തിയാണ് മലയാളിയുടെ ഈ ഭക്തികൃത്യ നിര്‍വഹണം എന്നതിനാല്‍ ആയിരം യൂറോയില്‍ പോലും ചിലവ് ഒതുങ്ങില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.ചില പള്ളിക്കാര്‍ ഇത് പൊതുചിലവായി കണക്കാക്കി നടത്തി ചിലവ് ലഘൂകരിക്കുന്നുണ്ട്.

അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യ കുര്‍ബാന സ്വീകരണം അടക്കമുള്ള മതകര്‍മ്മങ്ങള്‍ സ്‌കൂളുകളില്‍ നിന്നും മാറ്റാനുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

Scroll To Top