Friday July 21, 2017
Latest Updates

ബ്‌ളാഞ്ചസ്‌ടൌണില്‍ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നാളെ (ഞായറാഴ്ച)

ബ്‌ളാഞ്ചസ്‌ടൌണില്‍ 8 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നാളെ (ഞായറാഴ്ച)

ഡബ്ലിന്‍: സീറോ മലബാര്‍ ചര്‍ച്ച് ബ്‌ളാഞ്ചര്‍സ്‌ടൌണ്‍ കൂട്ടായ്മയില്‍ 8 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 10 ഞായറാഴ്ച(നാള) ബ്‌ളാഞ്ചസ്‌ടൌണ്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.
ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസ് ഭരണിക്കുളങ്ങര,ഫാ.സിജി പന്നകത്തില്‍ SSP എന്നിവര്‍ നേതൃത്വം നല്‍കും.
ആരന്‍ മാര്‍ട്ടിന്‍,അലീഷ്യ ദിബു,ഗാവിന്‍ സീസര്‍,ഈവ ജോര്‍ജ്ജ്,റയാന്‍ റീജോ,ഷാരന്‍ ജോണ്‍,റിയ ചാക്കോ,സ്വാതി ടോമി തെക്കേക്കര എന്നീ എട്ട് കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

ബ്‌ളാഞ്ചസ്‌ടൌണ്‍ മാസ്സ് സെന്റര്‍ സെക്രട്ടറി തോമസ് ആന്റെണിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി വിപുലമായ ആഘോഷ പരിപാടികളാണ് പ്രഥമ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത് .തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ,ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ല്യന്‍മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര,ഫാ .ആന്റ്ണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Scroll To Top