Tuesday February 21, 2017
Latest Updates

പീഡിതക്രൈസ്തവര്‍ക്കായ് ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ സീറോ മലബാര്‍ സഭയുടെ ആഹ്വാനം

പീഡിതക്രൈസ്തവര്‍ക്കായ്  ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ സീറോ മലബാര്‍ സഭയുടെ ആഹ്വാനം
ഡബ്ലിന്‍ :ലോകമെങ്ങും പീഡിപ്പിക്കപെടുന്ന ക്രൈസ്തവരെ ഓര്‍മിക്കുവാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനും അവരോടു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാനുമായി, ഇന്ന്  മാര്‍ച്ച് 6ന്(ആദ്യവെള്ളിയാഴ്ച്ച)ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.

അന്നേ ദിവസം സാധിക്കുന്ന എല്ലാവരും ഉപവസിച്ച് പ്രാര്‍ത്ഥിച്ച്, പീഡിപ്പിക്കപെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി മധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭ , വിശ്വാസികള്‍ക്കായി പുറത്തിറക്കിയ പത്രകുറിപ്പ് വഴി അഭ്യര്‍ഥിച്ചു.കുടുംബങ്ങളില്‍ ഈ നിയോഗത്തിനായി ജപമാലസമര്‍പ്പിക്കുകയും ചെയ്യണം.

മാസാദ്യവെള്ളിയാഴ്ചയോട് അനുബന്ധിച്ച്താല എയില്‍സ്ബറി സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തില്‍ വൈകുന്നേരം നടത്തപെടുന്ന എല്ലാ ശുശ്രുഷകളും ഈ നിയോഗത്തിനായി സമര്‍പ്പിക്കപെടുന്നതാണ്. വൈകുന്നേരം 6 മുതല്‍ 9 വരെയാവും കുരിശിന്റെ വഴി, ആരാധന, വി.കുര്‍ബാന എന്നീ ശുശ്രുഷകള്‍ നടത്തപ്പെടുകയെന്നു സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ഫാ.മനോജ് പൊന്‍കാട്ടില്‍ അറിയിച്ചു
Scroll To Top