Sunday December 04, 2016
Latest Updates

ഇനി വിദേശ ഇന്ത്യാക്കാര്‍ക്കും വിധി നിര്‍ണ്ണയിക്കാന്‍ അവകാശം:പ്രവാസി വോട്ടവകാശം ഭാരത സര്‍ക്കാര്‍ അംഗീകരിച്ചു 

ഇനി വിദേശ ഇന്ത്യാക്കാര്‍ക്കും വിധി നിര്‍ണ്ണയിക്കാന്‍ അവകാശം:പ്രവാസി വോട്ടവകാശം ഭാരത സര്‍ക്കാര്‍ അംഗീകരിച്ചു 

ന്യൂഡല്‍ഹി:സന്തോഷിക്കാം… ഇത് വിദേശ മലയാളികളുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടേണ്ട ദിവസം. പ്രവാസി വോട്ടവകാശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ പ്രവാസികളെ ഉറപ്പായും വോട്ടു ചെയ്യാന്‍ അനുവദിക്കത്തക്ക വിധം നിയമ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് വോട്ടോ, പകരക്കാരനെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന പ്രോക്‌സി വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അതേസമയം ഇക്കാര്യത്തില്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ജസ്റ്റിസ് എ.കെ സിക്രി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസി വോട്ടവകാശം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിക്കുന്നുവെന്നും കൂടുതല്‍ മന്ത്രാലയങ്ങളുമായി കൂടിയാലോചിക്കാനുള്ളത്‌കൊണ്ട് സമയം നീട്ടിനല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ സമയം ഇനിയും നീട്ടിനല്‍കാനാവില്ലെന്നും എട്ടാഴ്ചത്തെ സമയപരിധി നിശ്ചയിക്കുന്നുവെന്നും കോടതി പറഞ്ഞു. വിവിധ രാജ്യങ്ങളിലായി ഏകദേശം 11 മില്യണ്‍ ഇന്ത്യക്കാരാണ് പ്രവാസികളായുള്ളതെന്നാണ് കണക്ക്.

Scroll To Top