Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ ഗര്‍ഭിണിയടക്കം രണ്ടു പേര്‍ക്ക് വെടിയേറ്റ് പരിക്ക്

ഡബ്ലിനില്‍ ഗര്‍ഭിണിയടക്കം രണ്ടു പേര്‍ക്ക് വെടിയേറ്റ് പരിക്ക്

ഡബ്ലിന്‍ :വെസ്റ്റ് ഡബ്ലിനിലുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രേഞ്ച് വ്യൂ ലോണ്‍സില്‍ രാത്രി ഒമ്പത് മണിയോട് കൂടിയാണ് വെടിവെയ്പ് നടന്നത്. വെടിയേറ്റവരില്‍ ഒരാള്‍ പുരുഷനും മറ്റൊരാള്‍ സ്ത്രീയുമാണ്. ഗര്‍ഭിണിയായ സ്ത്രീയുടെ കൈയിലും പുരുഷന്റെ വയറിനുമാണ് വെടിയേറ്റിരിക്കുന്നത്. 

ഗര്‍ഡായിയും ഫയര്‍ ബ്രിഗേഡും സ്ഥലത്തെത്തി പരുക്കേറ്റവരെ ആംബുലന്‍സുകളില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി. സംഭവ സ്ഥലത്ത്‌നിന്നും ഫസ്റ്റ് എയിഡ് നല്‍കിയ ശേഷമാണ് ഇരുവരെയും താല    ആശുപത്രിയിലേക്ക് കൊണ്ടു പോയത്. 30 വയസ്സ് പ്രായം തോന്നിക്കുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഫയര്‍ ബ്രിഗേഡ് വക്താവ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണമോ അക്രമി ആരെന്നോ വ്യക്തമല്ല. 

11 വയസ്സുകാരനായ ആണ്‍കുട്ടിക്ക് കൈയില്‍ വെടിയേറ്റ് ദിവസങ്ങള്‍ക്കകമാണ് അതേ പ്രദേശത്ത് വീണ്ടും രണ്ട് പേര്‍ക്ക് വെടിയേറ്റിരിക്കുന്നത്. അതിനും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ആറു വയസ്സുകാരിയായ പെണ്‍കുട്ടി വെടിയേല്‍ക്കാതെ അണുഇട വ്യത്യാസത്തില്‍ രക്ഷപ്പെട്ടത്. ക്ലോന്‍ഡാല്‍ക്കിന്‍ നിവാസികളെ ഈ സംഭവങ്ങള്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Scroll To Top