Tuesday December 06, 2016
Latest Updates

തീഗോളങ്ങള്‍ വീണ്ടും വരാം:ചൈനയും ഇറാനും ഉത്തരവാദികളെന്ന് ശാസ്ത്രലോകം !

തീഗോളങ്ങള്‍ വീണ്ടും വരാം:ചൈനയും ഇറാനും ഉത്തരവാദികളെന്ന് ശാസ്ത്രലോകം !

ഫോട്ടോ:എറണാകുളത്തിനടുത്ത കരുമാലൂരില്‍ തീഗോളം വീണു തീപിടിച്ച പറമ്പില്‍ നിന്നും ഫോറന്‍സിക് വിദഗ്ദര്‍ അവശിഷ്ട്ടങ്ങള്‍ ശേഖരിക്കുന്നു

കൊച്ചി : കേരളത്തെ വിറപ്പിച്ച തീഗോള പ്രതിഭാസം,വരുംനാളുകളില്‍ ആവര്‍ത്തിക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.ഏപ്രില്‍ അവസാനത്തോടെ വീണ്ടും സംഭവിക്കാനാണ് സാദ്ധ്യത. അമേരിക്കയുടെ ചില ഭാഗങ്ങളിലും സമാനമായ പ്രതിഭാസം ഉണ്ടായിരുന്നു.

ബഹിരാകാശത്തേയ്ക്കു മനുഷ്യന്‍ അയച്ച ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും അവശിഷ്ടങ്ങളാണ് കത്തിവീഴുന്നതെന്നാണ് നിഗമനം. നിലവില്‍ മൂവായിരത്തോളം ഉപഗ്രഹങ്ങള്‍ ഭൂമിക്കു മുകളിലുണ്ട്. ഇവയില്‍ പ്രവര്‍ത്തിക്കുന്നവ 1071 എണ്ണം മാത്രമാണ്. അതിനര്‍ത്ഥം 1921പ്രവര്‍ത്തിക്കാതെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തുണ്ട്.

ഇവയെല്ലാം പിടിവിട്ടു പറക്കുകയാണ്. ഇവയില്‍നിന്നുള്ള അവശിഷ്ടങ്ങളാണ് ഭൂമിയിലേക്കു കത്തിവീഴുന്നത്. കൂടാതെ, റോക്കറ്റുകളുടെ ഘടക ഭാഗങ്ങളും അന്തരീക്ഷത്തിലുണ്ട്. ഇവയെ നേരിട്ടു ഭൂമിയിലേക്കു തിരികെ എത്തിക്കാന്‍ സാങ്കേതിക വിദ്യ ഇനിയും വളര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇവ അന്തരീക്ഷത്തില്‍ ചുറ്റുകയോ കത്തി വീഴുകയോ മാത്രമാണ് സാദ്ധ്യമായ വഴി.

ഈ ഉപഗ്രങ്ങളുടെയും റോക്കറ്റുകളുടെയും അവശിഷ്ട ഭാഗങ്ങള്‍ ദശലക്ഷക്കണക്കിനു വരുമെന്നാണ് നിഗമനം. 10 സെന്റീമീറ്ററിന് മുകളില്‍ വലിപ്പമുള്ള 2100 റോക്കറ്റ് അവശിഷ്ടങ്ങള്‍ ബഹിരാകാശത്തുണ്ട്. ഒന്നു മുതല്‍ 10 സെന്റിമീറ്റര്‍ വരെയുള്ളവയുടെ എണ്ണം അഞ്ചുലക്ഷത്തിവധികം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു സെന്റിമീറ്ററില്‍ താഴെ വലിപ്പമുള്ളവ ദശലക്ഷകണക്കിനുണ്ടെന്നാണ് കണക്കുകൂട്ടല്‍.

ബഹിരാകാശത്തെ മലീമസമാക്കുന്നതില്‍ ഇന്ത്യ ഉള്‍പ്പെടെ വന്‍ശക്തികള്‍ക്കെല്ലാം പങ്കുണ്ട്. പക്ഷേ, ലക്കും ലഗാനുമില്ലാതെ ഉപഗ്രഹങ്ങള്‍ തൊടുത്തുവിടുന്ന ചൈനയും കൃത്യമായ ആസൂത്രണമില്ലാതെ ഉപഗ്രഹ പദ്ധതി നടപ്പാക്കുന്ന ഇറാനുമാണ് ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ വിതറുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്.

Scroll To Top