Sunday September 24, 2017
Latest Updates

അയര്‍ലണ്ടിലും ആകാശത്തു നിന്ന് തീഗോളം:കോര്‍ക്കിലും ഡോണഗലിലും പരിഭ്രാന്തി 

അയര്‍ലണ്ടിലും ആകാശത്തു നിന്ന് തീഗോളം:കോര്‍ക്കിലും ഡോണഗലിലും പരിഭ്രാന്തി 

കോര്‍ക്ക് :അയര്‍ലണ്ടില്‍ കൌതുകവും പരിഭ്രാന്തിയും പരത്തി ആകാശത്ത് തീഗോളം. ഡോണഗലിനും കോര്‍ക്കിനും ഇടയിലായി പലസ്ഥലങ്ങളില്‍ രാത്രി 10.30 ഓടെയാണ് തീഗോളം കണ്ടത്. കുറച്ചുസമയം നല്ല പ്രകാശത്തോടെ ആകാശത്തു കത്തി നിന്ന തീഗോളം പക്ഷെ, അതിനു ശേഷം എവിടെ പതിച്ചുവെന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല.ഇതേ സമയത്ത് തന്നെ റോസ് കോമണ്‍,ബല്ലിന,സ്ലൈഗ്ഗോയുടെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും തീഗോളം കണ്ടതായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ അവകാശപ്പെട്ടിട്ടുണ്ട് 

ശൂന്യതയില്‍ നിന്നും കിലോ മീറ്ററില്‍ 100,000 മൈലിലധികം വേഗതയില്‍ പാഞ്ഞു വരുന്ന വസ്തുക്കള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഘര്‍ഷണം മൂലം ചൂടു പിടിക്കുന്നതിന്റെ ഫലമായുണ്ടാവുന്ന സ്‌ഫോടനമാണ് ഇത്തരം തീ ഗോളങ്ങള്‍. കത്തിത്തീരാത്ത വസ്തുവിലെ ചെറിയ കല്ലുകള്‍ ഭൂമിയില്‍ പതിച്ചിരിക്കാമെന്ന് അസ്‌ട്രൊണമി അയര്‍ലണ്ടിലെ ഡേവിഡ് മൂര്‍ അഭിപ്രായപ്പെടുന്നു.

ഇതിനിടെ ദൃക്‌സാക്ഷികളുടെ സഹായത്തോടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അസ്‌ട്രോണമി അയര്‍ലണ്ട് ഒരു വെബ് സൈറ്റ് തുറന്നിരിക്കുന്നു. സംഭവം കണ്ടവര്‍ വിശദ വിവരം സൈറ്റില്‍ പോസ്റ്റ് ചെയ്യണമെന്ന്` സ്ഥാപനം തങ്ങളുടെ റ്റ്വിറ്റര്‍ പേജിലൂടെ ആവശ്യപ്പെട്ടു. സിസിടിവി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങള്‍ രാത്രി 10.10 മുതലുള്ള ദൃശ്യങ്ങല്‍ പരിശോധിച്ച് വിവരം സൈറ്റില്‍ രേഖപ്പെടുത്തണമെന്നും അസ്‌ട്രോണമി അയര്‍ലണ്ട് ആവശ്യപ്പെടുന്നു.

അമേരിക്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസം തീഗോളം ചിതറി വീണതായി യൂ എസ് പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു 

Scroll To Top