Friday May 25, 2018
Latest Updates

ഇന്ത്യന്‍ സേനയുടെ ആയുധ സംഭരണ കേന്ദ്രത്തിന് തീ പിടിച്ച് 17 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ സേനയുടെ ആയുധ സംഭരണ കേന്ദ്രത്തിന് തീ പിടിച്ച് 17 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ ഇന്ത്യന്‍ സേനയുടെ ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടിച്ച് 15 പട്ടാളക്കാരും രണ്ടു ഓഫിസര്‍മാരടക്കം അടക്കം 17 മരണം.

കഴിഞ്ഞ രാത്രി രണ്ടു മണിയോടെ ഉണ്ടായ സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റതായിട്ടുമാണ് വിവരം. ആദ്യം ഒരു സ്‌ഫോടനം ഉണ്ടാവുകയും പിന്നീട് അത് പെട്ടെന്ന് പടരുകയുമായിരുന്നു.

ഇതേതുടര്‍ന്ന് സംഭരണ കേന്ദ്രത്തിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നും 1000 പേരെ മാറ്റി പാര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നുണ്ട്. ഇന്ത്യയിലെ വലിയ ആയുധ സംഭരണ ശാലകളില്‍ ഒന്നാണ് ഇവിടെ.

 

Scroll To Top