Sunday December 11, 2016
Latest Updates

കൌണ്ടി കെറിയില്‍ കാട്ട് തീ പടരുന്നു,ജാഗ്രത വേണമെന്ന് അധികൃതര്‍

കൌണ്ടി കെറിയില്‍ കാട്ട് തീ പടരുന്നു,ജാഗ്രത വേണമെന്ന് അധികൃതര്‍

ട്രേലി :രണ്ടു ദിവസമായി രാജ്യത്തു നിരവധി സ്ഥലങ്ങളില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നതായി വാര്‍ത്തകള്‍.കൌണ്ടി കെറിയിലെ കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിന് ഇത് ഭീഷണിയായേക്കുമെന്ന് അഗ്‌നിശമന സേന . 

വെയില്‍ ശക്തമാകുമ്പോള്‍ എളുപ്പം തീ പിടിയ്ക്കുകയും പടരുകയും ചെയ്യുന്ന ഗോഴ്‌സ് ചെടികള്‍ക്ക് ആള്‍ക്കാര്‍ തീയിടുന്നത് കാരണമാണ് തീപിടുത്തം വ്യാപകമാവുന്നതെന്നാണ് പ്രാഥമിക വിവരം.വരണ്ട കാലാവസ്ഥയും, കനത്ത കാറ്റും, ഉയര്‍ന്ന ചൂടും തീ ആളി പടരുന്നതിന് കാരണമായി. മാര്‍ച്ചിനും ഓഗസ്റ്റിനും ഇടയില്‍ രാജ്യത്ത് ഗോഴ്‌സ് ഫയറുകള്‍ക്ക് നിരോധനമുണ്ട്.

കഴിഞ്ഞ ദിവസം ഒരേ സമയത്ത് നിരവധി സ്ഥലങ്ങളില്‍ തീപിടിച്ചു.പുലര്‍ച്ചെ രണ്ടേ മുപ്പതിനാണ് തങ്ങള്‍ക്കു ആദ്യ കാട്ടുതീയെ പറ്റി വിവരം ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആകെ 26 ഇടങ്ങളിലാണ് കാട്ടു തീ പടര്‍ന്നു പിടിച്ചത്. 

കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിലേക്ക് തീ പടര്‍ന്നാലുള്ള അവസ്ഥയോര്‍ത്ത് തങ്ങള്‍ ആശങ്കാകുലരാണെന്ന് അധികൃതര്‍ പറയുന്നു. 1000 വര്‍ഷം പഴക്കമുള്ള ഓക് വനത്തില്‍ തീയണക്കല്‍ നന്നേ വിഷമം പിടിച്ചതാവും. കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിന്റെ ഓരത്തുള്ള മാങ്ങെര്‍ട്ടണ്‍ മലയിലുണ്ടായ തീപിടുത്തം പ്രദേശത്തെ മനുഷ്യാവാസ മേഖലകള്‍ക്ക് ഭീഷണിയാണെന്ന് അഗ്‌നിശമന വക്താവ്  മിക്ക് ഫ്‌ലിന്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗരൂഗരായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഗാര്‍ഡാ അഗ്‌നിശമന വിഭാഗത്തെ സഹായിച്ചു വരികയാണെന്നും, സംഭവത്തെ കുറിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സേനാ വക്താവ് അറിയിച്ചു.

Scroll To Top