Saturday January 21, 2017
Latest Updates

ഡബ്ലിനിലേയ്ക്ക് പുറപ്പെടാനിരുന്ന ഇത്തിഹാദ് വിമാനത്തില്‍ അഗ്‌നിബാധ,യാത്രികരെ ഒഴിപ്പിച്ചു

ഡബ്ലിനിലേയ്ക്ക് പുറപ്പെടാനിരുന്ന ഇത്തിഹാദ് വിമാനത്തില്‍ അഗ്‌നിബാധ,യാത്രികരെ ഒഴിപ്പിച്ചു

അബുദാബി:തിങ്കളാഴ്ച (ഇന്ന്) രാവിലെ 8 മണിയ്ക്ക് ഡബ്ലിനില്‍ എത്തേണ്ട ഇത്തിഹാദ് എയര്‍വേയ്‌സ് ഫ്‌ലൈറ്റ് കാന്‍സല്‍ ചെയ്തു.അബുദാബിയില്‍ നിന്നും പുറപ്പെടെണ്ടിയിരുന്ന വിമാനത്തില്‍ തീയും പുകയും ദൃശ്യമായതിനെ തുടര്‍ന്നാണിത്. യാത്രികരെ മറ്റൊരു വിമാനത്തില്‍   ഡബ്ലിനിലേയ്ക്ക് അയയ്ക്കാനുള്ള സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

മലയാളികള്‍ അടക്കം നിരവധി യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് യാത്രികരെ ഒഴിപ്പിച്ചു റ്റെര്‍മിനിലിലേയ്ക്ക് മാറ്റിയിട്ടുണ്ട്.സാങ്കേതിക സുരക്ഷയക്കായി എല്ലാ സജ്ജികരണങ്ങളും ഒരുക്കിയ ശേഷമാണു യാത്രികരെ മാറ്റിയത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

യാത്രികര്‍ എല്ലാവരും സുരക്ഷിതരാണ്.

അബുദാബിയില്‍ നിന്നും പ്രാദേശിക സമയം 2.30(am) നു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം.

Scroll To Top