Monday September 25, 2017
Latest Updates

ഫോണ്‍ ചാര്‍ജിംഗ്:ശ്രദ്ധ വേണമെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്

ഫോണ്‍ ചാര്‍ജിംഗ്:ശ്രദ്ധ വേണമെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്

ഡബ്ലിന്‍: ഫോണ്‍ കവര്‍ ചെയ്തുകൊണ്ട് ചാര്‍ജ്ജ് ചെയ്യുന്നത് തീപ്പിടിത്തത്തിനു കാരണമാകുമെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ട്വിറ്റര്‍ വഴി ഫോട്ടോ സഹിതമാണ് മുന്നറിയിപ്പ്. ഹാന്‍ഡ്ബാഗിലും മറ്റും വച്ച് ചാര്‍ജ്ജ് ചെയ്യുന്നതിനെതിരെയാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫോണ്‍ ചൂടായി തീപിടിക്കാന്‍ ഇടയുണ്ട്.അടുത്തിടെ നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അപകടം ഉണ്ടായതായി ഫയര്‍ ബ്രിഗേഡ് അധികൃതര്‍ അറിയിച്ചു.

ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഫോണ്‍ തലയിണയ്ക്കടിയില്‍ വയ്ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Scroll To Top