Saturday December 03, 2016
Latest Updates

മുത്തശ്ശിയും മൂന്ന് പേരക്കിടാങ്ങളും തീപിടുത്തത്തില്‍ മരിച്ചു

മുത്തശ്ശിയും മൂന്ന് പേരക്കിടാങ്ങളും തീപിടുത്തത്തില്‍ മരിച്ചു

ഓഹിയോ :ക്രിസ്മസ് പിറ്റേന്ന് മുത്തശ്ശിയും മൂന്നു ചെറുമക്കളും തീപിടുത്തത്തില്‍ മരിച്ചു. വാഷിംഗ്ടണ്‍ സ്വദേശികളായ 60കാരി ടെറി ഹാരിസും അവരുടെ ചെറുമക്കളായ കെന്‍യോണ്‍(14), ബ്രോഡെറിക് (11)ലിയോണ്‍(9) എന്നിവരാണ് അതിദാരുണമായി മരിച്ചത്.

വാഷിംഗണിലെ ഒഹിയോയിലെ വാഷിംഗ്ണ്‍ കോര്‍ട്ട്ഹൗസിലെ താമസക്കാരിയായിരുന്നു ടെറി ഹാരിസ്. ഇവരുടെ വീടിന് സമീപം തന്നെയാണ് കുട്ടികളും താമസിച്ചിരുന്നത്. ഏതാണ്ട് വെളുപ്പിന് നാലു മണിക്കാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും മുന്‍പേ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. ക്രിസ്മസ് രാത്രിയാണ് കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം മുത്തശ്ശിക്ക് അരികിലേക്ക് എത്തുന്നത്. ക്രിസ്മസ് ആഘോങ്ങള്‍ക്കിടയില്‍ മുത്തശ്ശിയെ തനിച്ചാക്കരുതെന്നു പറഞ്ഞാണ് അവര്‍ മടങ്ങി പോയത്.

തീപിടുത്തത്തിന്റെ കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ടെറി ഹാരിസിന്റെ മൃതദേഹം വീടിന്റെ മുന്‍വശത്തെ വാതിലിനു സമീപം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ചെറുമക്കളുടെ മൃതദേഹങ്ങള്‍ ഇവര്‍ക്ക് അരികിലായി തന്നെ കിടപ്പുണ്ടായിരുന്നു. തീപ്പിടുത്തത്തില്‍ രക്ഷപ്പെടുന്നതിനു വേണ്ടി വാതില്‍ തുറക്കാനെത്തിയതാകും ഇവരെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍ വാതില്‍ തുറക്കാനാവാതെ വെന്തുമരിക്കുകയാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു 

Scroll To Top