Sunday December 04, 2016
Latest Updates

ഫിനാഫാള്‍ തിരിച്ചു വരവിനൊരുങ്ങുന്നു,ഏറ്റവും വലിയ പാര്‍ട്ടിയായി ഭരണം പിടിക്കുമെന്ന് മൈക്കല്‍ മാര്‍ട്ടിന്‍

ഫിനാഫാള്‍ തിരിച്ചു വരവിനൊരുങ്ങുന്നു,ഏറ്റവും വലിയ പാര്‍ട്ടിയായി ഭരണം പിടിക്കുമെന്ന് മൈക്കല്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: ഫിനാഫാള്‍ തിരിച്ചു വരവിനൊരുങ്ങുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം ഫിനാഫാള്‍ ഏറ്റവും വലിയ പാര്‍ട്ടിയായി മാറുമെന്ന് പാര്‍ട്ടി നേതാവും ടിഡിയുമായ മൈക്കല്‍ മാര്‍ട്ടിന്‍ അവകാശപ്പെട്ടു.ഫിനഗേലുമായോ സിന്‍ ഫിന്‍ പാര്‍ട്ടിയുമായോ ഫിനാഫാള്‍ സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന വാര്‍ത്തകളും മൈക്കല്‍ മാര്‍ട്ടിന്‍ നിഷേധിച്ചു. ഫിനഗേല്‍ വലതുപക്ഷ നിലപാടുകളാണ് സ്വീകരിക്കുന്നത്, സിന്‍ ഫിന്‍ പാര്‍ട്ടിയുടെ നിലപാടുകളുമായും യോജിക്കാനാകില്ലെന്ന് മൈക്കല്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി. 

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് മൈക്കല്‍ മാര്‍ട്ടിന്‍ അവകാശപ്പെട്ടു. സീറ്റിന്റെ എണ്ണത്തില്‍ മുഖ്യകക്ഷികള്‍ തമ്മില്‍ നേരിയ വ്യത്യാസമേ ഉണ്ടാകൂ എന്നും മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു. 2011 ലെ തെരഞ്ഞെടുപ്പിന് ശേഷം ഫിനാഫാളിന് 20 സീറ്റുകളാണ് ലഭിച്ചത്. ഇത് വരുന്ന തെരഞ്ഞെടുപ്പില്‍ 40 ആയി വര്‍ധിപ്പിക്കാനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്. 

അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കാനല്ല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് ഫിനാഫാള്‍ മത്സരിക്കുന്നതെന്നും മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് നേരിടുന്നത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും വ്യവസായ രംഗത്തും ജനപ്രിയ നയങ്ങളോടെയാകും പാര്‍ട്ടി തെരഞ്ഞെടുപ്പ് നേരിടുക. 

അയര്‍ലണ്ടില്‍ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ് ഫിനാഫാള്‍ ദശകങ്ങളോളം രാജ്യത്തിന്റെ ഭരണം കൈയ്യാളിയിരുന്നു.

Scroll To Top