Friday December 09, 2016
Latest Updates

കുഞ്ഞിനെ കൈയ്യിലെടുത്ത്,സീറ്റ് ബെല്‍റ്റിടാതെ കാറോടിക്കവേ ഫിംഗ്ലസിലുണ്ടായ അപകടം:വിചാരണ തുടങ്ങി 

കുഞ്ഞിനെ കൈയ്യിലെടുത്ത്,സീറ്റ് ബെല്‍റ്റിടാതെ കാറോടിക്കവേ ഫിംഗ്ലസിലുണ്ടായ അപകടം:വിചാരണ തുടങ്ങി 

ഡബ്ലിന്‍:ഫിംഗ്ലസില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ അമ്മ കയ്യില്‍ എടുത്തിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ വിചാരണ ആരംഭിച്ചു.

ഹാംപ്റ്റണ്‍ വുഡ് അവന്യൂവില്‍ കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതാം തീയതി ആയിരുന്നു അപകടം നടന്നത്.കടയിലേയ്ക്ക് പോകും വഴി ഇവരുടെ കാര്‍ സൈഡ്‌തെറ്റി എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടി ഇടിച്ചപ്പോള്‍, എയര്‍ ബാഗ് ശക്തിയായി കുഞ്ഞിനുമേല്‍ അമര്‍ന്നാണ് മരണം സംഭവിച്ചത്. അബോധാവസ്ഥയിലായ കുഞ്ഞിനെ ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എയര്‍ബാഗ് ശക്തമായ വന്ന് അടിച്ച ആഘാതത്തില്‍ കുഞ്ഞിന്റെ തലച്ചോര്‍ വീങ്ങുകയും ഇടതു കയ്യും വാരിയെല്ലുകളും ഒടിയുകയും ചെയ്തിരുന്നു. 

കുഞ്ഞ് കിടക്കാതെ കരയുന്നതിനാലാണ് താന്‍ അവനെ കയ്യിലെടുത്ത് വണ്ടി ഓടിച്ചതെന്നാണ് മാതാവ് പറയുന്നത്. കുഞ്ഞിനെ കയ്യിലെടുത്തിരുന്നതിനാല്‍ അമ്മയ്ക്ക് സീറ്റ് ബെല്‍റ്റ് ഇടാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് എയര്‍ ബാഗ് സ്‌ഫോടനത്തിന് സമാനമായ ശക്തിയില്‍ നിവരാനും കുഞ്ഞിന് മരണം ഉണ്ടാവാനും ഇടവരുത്തിയത്. 320 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ ഉള്ള അതേ ശക്തിയിലാണ് 0.3 സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് നിവര്‍ന്നത്. 

കുട്ടിയുടെ അമ്മയായ മോഗന്റെ മൈക്രോ നിസാന്‍ കാര്‍ എതിരെ വന്ന ഒരു പോളോ കാറുമായാണ് കൂട്ടിയിടിച്ചത്.പോളോ കാറിലെ യാത്രക്കാരിയായിരുന്ന ഡോയല്‍ എന്ന സ്ത്രീയുടെ പോളോ കാര്‍ ഹാംപ്റ്റണ്‍ വുഡ് വ്യൂവില്‍ നിന്നും ഹാംപ്റ്റണ്‍ വുഡ് അവന്യൂവിലേയ്ക്ക് റൈറ്റ് ഹാന്‍ഡ് ടേണിംഗ് എടുക്കവെയാണ് മൈക്രോ നിസാനുമായി കൂട്ടിയിടിച്ചത്. 

താന്‍ ലൈറ്റ് തെളിയിച്ചു കാട്ടിയിട്ടും ഹോണ്‍ അടിച്ചിട്ടും തെറ്റായ വശത്ത് കൂടി തനിക്കെതിരെ വന്ന ഡ്രൈവര്‍ കാര്‍ നിര്‍ത്തിയില്ലെന്ന് മിസ്സിസ് ഡോയല്‍ ഓര്‍ക്കുന്നു. 

സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന മിസിസ് മോഗന്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല.കേസിന്റെ വാദം ഡബ്ലിന്‍ കോടതിയില്‍ തുടരുകയാണ്.


Scroll To Top