Saturday December 10, 2016
Latest Updates

പാര്‍ക്കിംഗ് ഫീസ് അടയ്ക്കാത്തവര്‍ക്ക് പിഴ:സിറ്റി കൌണ്‍സിലുകള്‍ക്ക് വന്‍ വരുമാനം 

പാര്‍ക്കിംഗ് ഫീസ് അടയ്ക്കാത്തവര്‍ക്ക് പിഴ:സിറ്റി കൌണ്‍സിലുകള്‍ക്ക് വന്‍ വരുമാനം 

ഡബ്ലിന്‍ :പാര്‍ക്കിങ് ചട്ടങ്ങളുടെ ലംഘനത്തിനുള്ള പിഴയിലൂടെ കഴിഞ്ഞ വര്‍ഷം ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് ലഭിച്ചത് 4.42 മില്യണ്‍ യൂറോ. വാഹനങ്ങളുടെ പാര്‍ക്കിങുമായി ബന്ധപ്പെട്ട് 56601 കേസുകളാണ് കഴിഞ്ഞ വര്‍ഷം തീര്‍പ്പാക്കിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. 

മെറിയോണ്‍ സ്‌ക്വയറിലാണ് ഏറ്റവും കൂടുതല്‍ പാര്‍ക്കിങ് പ്രശ്‌നങ്ങളുള്ളത്. 733 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. മെസ്പില്‍ റോഡില്‍ 720ഉം ഒര്‍മണ്ട് ക്വെ അപ്പറില്‍ 656 കേസുകളും രജിസ്റ്റര്‍ ചെയ്തു. 80 യൂറോയാണ് പാര്‍ക്കിങ് ലംഘനത്തിനുള്ള പിഴ. നഗരത്തിലെ ജനജീവിതത്തെ ബാധിക്കാത്ത വിധം ഗതാഗതം ക്രമീകരിക്കാനാണ് പാര്‍ക്കിങ് നിയമങ്ങള്‍ നടപ്പാക്കിയതെന്ന് സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. അന്യായമായി തങ്ങളില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണെന്നും കൗണ്‍സില്‍ അറിയിച്ചു.

പാര്‍ക്കിങ് നിയമലംഘനത്തിനുള്ള പിഴയിലൂടെ കോര്‍ക്ക് സിറ്റി കൗണ്‍സിലിന് 1.2 മില്യണ്‍ യൂറോയാണ് ലഭിച്ചത്. സൗത്ത് മാളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 5.38 ലക്ഷം യൂറോയാണ് ഗോള്‍വെ സിറ്റി കൗണ്‍സിലിന് ലഭിച്ചത്. കില്‍കെന്നി സിറ്റി കൗണ്‍സിലിന് 1.87 ലക്ഷം യൂറോയും ലീമെറിക്കില്‍ 5.54 ലക്ഷം യൂറോയും ലഭിച്ചു. അയര്‍ലണ്ടിലെ മൊത്തം സിറ്റി കൗണ്‍സിലുകളിലായി 88 മില്യണ്‍ യൂറോയുടെ പാര്‍ക്കിങ് ഫൈനുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഈടാക്കിയത്.

Scroll To Top