Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ ‘പണം വെളുപ്പിക്കല്‍ ‘ഇടപാടിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് വെസ്റ്റേണ്‍ യൂണിയന്റെ ഐറിഷ് ശാഖയ്‌ക്കെതിരെ നടപടി

അയര്‍ലണ്ടില്‍ ‘പണം വെളുപ്പിക്കല്‍ ‘ഇടപാടിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് വെസ്റ്റേണ്‍ യൂണിയന്റെ ഐറിഷ് ശാഖയ്‌ക്കെതിരെ നടപടി

ഡബ്ലിന്‍:പണം വെളുപ്പിക്കലിനായി അവസരമൊരുക്കുന്നുവെന്നാരോപിച്ച് വെസ്റ്റേണ്‍ യൂണിയന്റെ ഐറിഷ് ശാഖക്ക് 1.75 മില്യണ്‍ യൂറോ പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനായുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സെന്‍ട്രല്‍ ബാങ്കാണ് പിഴ ചുമത്തിയത്.
വെസ്റ്റേണ്‍ യൂണിയന്‍ സുപ്രധാന ജോലികള്‍ ലിത്വാനിയയിലെ മറ്റൊരു സ്ഥാപനത്തെ ഏല്‍പിച്ചുവെന്നാണ് കണ്ടെത്തല്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കമ്പനി അയര്‍ലണ്ടില്‍ ഏജന്റുമാരെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ കൃത്യമാണോ എന്നു നോക്കാന്‍ ഐ ഡി പരിശോധനയടക്കമുള്ള സംവിധാനങ്ങളൊന്നും നിലവിലില്ല. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതിനും സംവിധാനങ്ങളില്ല.

കൂടാതെ 500 ഡോളറില്‍ താഴെയുള്ള ഇടപാടുകള്‍ രേഖപ്പെടുത്തി സംശയകരമായവ കണ്ടെത്തുന്നതിനായുള്ള കമ്പ്യൂട്ടര്‍ സംവിധാനവും കമ്പനി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പണം വെളുപ്പിക്കലിനു പുറമെ, ചെറിയ തുകകളായി പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായും പണമെത്തിക്കുന്നതിനും ഇത് വഴിയൊരുക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ ഡെര്‍വില്‍ റൌലാന്‍ഡ് പറഞ്ഞു.

Scroll To Top