Sunday December 11, 2016
Latest Updates

വ്യാജവിവാഹം :ഡബ്ലിനിലെ ബംഗ്ലാദേശുകാരന്‍ കുടുങ്ങി 

വ്യാജവിവാഹം :ഡബ്ലിനിലെ ബംഗ്ലാദേശുകാരന്‍ കുടുങ്ങി 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ തുടര്‍ന്ന് താമസിക്കുവാന്‍ വേണ്ടി മാത്രം ഹംഗേറിയന്‍ യുവതിയെ വിവാഹം കഴിച്ച ബംഗ്ലാദേശുകാരന്‍ ഗാര്‍ഡയുടെ പിടിയിലായി.അയര്‍ലണ്ടില്‍ തുടരാന്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ പൗരത്വം ഉള്ളയാളെ വിവാഹം ചെയ്താല്‍ മതി എന്ന നിയമം ഉപയോഗിച്ചാണ് യുവാവ് തന്ത്രം മെനഞ്ഞതെങ്കിലും വിവാഹം കഴിഞ്ഞ് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ‘വിവാഹത്തിനുള്ള കൂലിയും’വാങ്ങി ഹംഗേറിയന്‍ യുവതി സ്വന്തം നാട്ടിലേയ്ക്ക് പോകുകയും ചെയ്തു.

സിവില്‍ വിവാഹരജിസ്റ്ററില്‍ വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പക്ഷേ ബംഗ്ലാദേശി യുവാവ് പിടിക്കപ്പെട്ടത്.

കവാനിലെ സിവില്‍ രജിസ്‌ട്രേഷന്‍ ഓഫീസിലാണ് വിവാഹത്തിനായി ബംഗ്ലാദേശ് യുവാവ് മുഹമ്മദ് ഹബീബ് വ്യാജ രേഖകള്‍ സമര്‍പ്പിച്ചത്. ഡബ്ലിനില്‍താമസിക്കുന്നു എന്നായിരുന്നു ഹബീബ് സിവില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഹബീബ് പറഞ്ഞത് വ്യാജമാണെന്ന് തെളിയുകയായിരുന്നു. ഹബീബിന് ഡബ്ലിനില്‍ സ്ഥിരമായി താമസിക്കാനുള്ള അനുമതി ഇല്ലെന്നും ഹബീബിന് ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന മൂന്ന് മുറികളുളള അപ്പാട്ട്‌മെന്റ് സുഹൃത്തിന്റേത് ആണെന്ന് തെളിയുകയുമായിരുന്നു.

തുടര്‍ന്ന് ഡബ്ലിന്‍ ജില്ലാ കോടതി കേസ് പരിശോധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ ശരിയെന്ന് വിധിക്കുകയുമായിരുന്നു. ഹബീബ് തെറ്റായ വിവരങ്ങള്‍ നല്‍കി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്നും അതിനാല്‍ 1500 യൂറോ പിഴയടക്കാനും ഉത്തരവിട്ട കോടതി അന്തിമ വിധി പ്രഖ്യാപിക്കാനായി കേസ് മെയ് മാസത്തിലേയ്ക്ക് നീട്ടിവെച്ചു .

അയര്‍ലണ്ടില്‍ മാസം തോറും നൂറോളം വ്യാജ വിവാഹങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.പാക്കിസ്ഥാന്‍,ബംഗ്ലാദേശ്,രാജ്യക്കാരും ഉത്തരേന്ത്യക്കാരുമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ കൂടുതലും ഏര്‍പ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll To Top