Thursday December 08, 2016
Latest Updates

രാഹുലിനെ കണ്ടെത്തു ,പണം നേടു ..

രാഹുലിനെ കണ്ടെത്തു ,പണം നേടു ..

അലഹാബാദ്: പാര്‍ലിമെന്റിലെ ബജറ്റ് സെഷനിടെ അവധിയെടുത്ത് പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ ശരം. ബിജെപിയിലെത്തിയ കോണ്‍ഗ്രസ് മുന്‍നേതാവ് അമര്‍ വൈശ്യയാണ് രാഹുലിനെ പരിഹസിക്കുന്ന പോസ്റ്ററുകളുമായി രംഗത്തെത്തിയത്. തുടര്‍ന്ന് അലഹാബാദിലും രാഹുലിനെ കണക്കിന് പരിഹസിക്കുന്ന പോസ്റ്ററുകള്‍ ഒരുപാട് കണ്ടെത്തി.

‘കാണാതായ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ കണ്ടെത്തൂ, പണം നേടു’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

അതേസമയം രാഹുല്‍ അവധിയില്‍ പോയ സ്ഥിതിക്ക് പ്രിയങ്ക പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപി ശശി തരൂരും രാഹുലിനെ കുറ്റപ്പെടുത്തിയിരുന്നു. രാഹുലിന്റെ അവധി അനവസരത്തിലാണെന്നായിരുന്നു തരൂര്‍ പറഞ്ഞത്.

Scroll To Top