Tuesday January 24, 2017
Latest Updates

ഫോണ്‍ കാണാതായോ? സാരമില്ല, ഇനി അതും ഗൂഗിളിനോട് ചോദിച്ചാല്‍ മതി

ഫോണ്‍ കാണാതായോ? സാരമില്ല, ഇനി അതും ഗൂഗിളിനോട് ചോദിച്ചാല്‍ മതി

ഗൂഗിളിന് അസാധ്യമായി ഒന്നുമില്ല എന്ന വാചകം ഊട്ടിയുറപ്പിക്കുന്നതാണ് ഗൂഗിള്‍ പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷന്‍. ‘ഫൈന്‍ഡ് മൈ ഫോണ്‍’ എന്നു പേരുളള ഈ ആപ്പില്‍ റെജിസ്റ്റര്‍ ചെയ്യുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കളഞ്ഞു പോയ ഫോണ്‍ എളുപ്പത്തില്‍ കണ്ടെത്താം.

ആപ്പില്‍ ഫോണ്‍ തിരയുന്നതോടെ ഒരു മാപ്പ് പ്രത്യക്ഷപ്പെട്ട് ഫോണ്‍ ഇപ്പോഴുളള യഥാര്‍ത്ഥ സ്ഥലം കാണിച്ചു തരുന്നു. ശേഷം നിങ്ങള്‍ക്ക് ഫോണ്‍ ഡയല്‍ ചെയ്യുകയോ, അല്ലെങ്കില്‍ ലോക്ക് ചെയ്യുകയോ പോലും ചെയ്യാം.findmyphone_1024x5121-2

Scroll To Top