Saturday February 25, 2017
Latest Updates

കുടുംബം നടത്താന്‍ പറ്റാത്ത രാജ്യങ്ങളില്‍ ഒന്നാമത് അയര്‍ലണ്ടാണെന്ന് പുതിയ പഠനം

കുടുംബം നടത്താന്‍ പറ്റാത്ത രാജ്യങ്ങളില്‍ ഒന്നാമത് അയര്‍ലണ്ടാണെന്ന് പുതിയ പഠനം

ഡബ്ലിന്‍:കുടുംബം നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ അയര്‍ലണ്ട്. കുഞ്ഞുങ്ങളുമായി കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടം നോര്‍വേയാണെന്നും പുതിയ പഠനം പറയുന്നു. മാതാപിതാക്കള്‍ക്ക് സാമ്പത്തികമായി സുരക്ഷ ഉറപ്പുനല്‍കുന്നതില്‍ ഒന്നാം സ്ഥാനത്ത് നോര്‍വേയാണ്.

മാതാപിതാക്കള്‍ക്ക് യാതൊരു വിധ സാമ്പത്തിക സുരക്ഷയും നല്‍കാത്ത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഗ്രീസ് ആണ്. രണ്ടാം സ്ഥാനത്ത് അയര്‍ലണ്ടും.

നോര്‍വേയില്‍ 64,000ഓളം യൂറോയാണ് ശിശുപരിപാലനത്തിനും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി അധികൃതര്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ഇത്. അതേസമയം ഇത്തരത്തില്‍ 4925.83 യൂറോ മാത്രമാണ് അയര്‍ലണ്ടില്‍ മാതാപിതാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുക.കുട്ടികളുണ്ടാകുന്നതോടെ അയര്‍ലണ്ടിലെ മാതാപിതാക്കള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതായും പഠനം പറയുന്നു.
നോര്‍വേയ്ക്കു പുറകില്‍ മാതാപിതാക്കള്‍ക്ക് 45,000 യൂറോ സഹായം നല്‍കിക്കൊണ്ട് സ്വീഡന്‍ ഉണ്ട്.

Scroll To Top