Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പ്രതീക്ഷകളെ മറികടക്കുന്ന സാമ്പത്തിക വളര്‍ച്ച; തൊഴിലില്ലായ്മ നിരക്ക് കുറയുമെന്നും ഇ എസ് ആര്‍ ഐ

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പ്രതീക്ഷകളെ മറികടക്കുന്ന സാമ്പത്തിക വളര്‍ച്ച; തൊഴിലില്ലായ്മ നിരക്ക് കുറയുമെന്നും ഇ എസ് ആര്‍ ഐ

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജി ഡി പിയിലും,ജി എന്‍ പി യിലും 2015 ന്റെ ആദ്യപാദത്തില്‍ വന്‍കുതിപ്പെന്ന് സി എസ് ഓ.

മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ ജി ഡി പി യില്‍ 6.5% വും,ജി എന്‍ പി യില്‍ 7.3 ശതമാനവും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.sta
അതേ സമയം ,ഐറിഷ് സമ്പദ്ഘടന അതിവേഗം വളര്‍ച്ച പ്രാപിക്കുമെന്ന് എക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ എസ് ആര്‍ ഐ).വെളിപ്പെടുത്തി. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ഐറിഷ് സമ്പദ്ഘടന വളരുമെന്ന് ഇ എസ് ആര്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം രാജ്യത്തിന്റെ മൊത്തം ജിഡിപി വളര്‍ച്ച 5 ശതമാനമായി വര്‍ദ്ധിക്കുമെന്നും ഇ എസ് ആര്‍ ഐ പ്രവചിക്കുന്നു. ധനകാര്യ വകുപ്പ് 4 .1 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകൂട്ടലുകളെ കടത്തി വെട്ടി ജിഡിപി മുന്നേറുമെന്നാണ് റിപ്പോര്‍ട്ട്.

സമ്പദ്ഘടന മെച്ചപ്പെടുന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മ കുറയുമെന്നും അയര്‍ലണ്ടിലെ പ്രമുഖ തിങ്ക് ടാങ്ക് ആയ ഇ എസ് ആര്‍ ഐ വ്യക്തമാക്കി. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തില്‍ താഴെയാകുമെന്നാണ് തിങ്ക ടാങ്ക് പ്രവചനം. ആളുകളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിച്ചതും രാജ്യത്തേക്കുള്ള നിക്ഷേപം വര്‍ദ്ധിച്ചതുമാണ് സമ്പദ്ഘടന പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരാനുള്ള കാരണം.

സമ്പദ്ഘടന പ്രതീക്ഷിച്ചതിലും വേഗതയില്‍ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വരുന്ന ബജറ്റില്‍ നികുതി വര്‍ദ്ധനവും ചെലവു ചുരുക്കലും ഒരു ബില്യന്‍ യൂറോ ആയി ചുരുക്കാന്‍ കഴിയുമെന്നാണ് തിങ്ക് ടാങ്ക് പ്രവചനം. രാജ്യത്തിന്റെ ധനക്കമ്മി 4 ശതമാനത്തില്‍ താഴെയാകുമെന്നതാണ് മറ്റൊരു ശുഭകരമായ വാര്‍ത്ത. ധനക്കമ്മിയുടെ കാര്യത്തിലും സര്‍ക്കാര്‍ പ്രവചനങ്ങളെ കടത്തിവെട്ടുന്ന പ്രകടനം പ്രതീക്ഷിക്കാമെന്നു ഇ എസ് ആര്‍ ഐ വ്യക്തമാക്കുന്നു. ധനക്കമ്മി 4.8 ശതമാനമായി കുറയുമെന്നായിരുന്നു സര്‍ക്കാര്‍ പ്രവചനം.



Scroll To Top