Tuesday September 26, 2017
Latest Updates

മണിരത്‌നത്തിന് ഹൃദയാഘാതം; ആരോഗ്യനില ‘ഓകെ’യാണ്

മണിരത്‌നത്തിന് ഹൃദയാഘാതം; ആരോഗ്യനില ‘ഓകെ’യാണ്

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്നു സംവിധായകന്‍ മണിരത്‌നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണു റിപ്പോര്‍ട്ടുകള്‍.

മണിരത്‌നത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ചെക്കപ്പിനായി അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയതാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ, യുവ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ മണിരത്‌നത്തിനു ഹൃദയാഘാതമുണ്ടായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

 

Scroll To Top