Friday December 09, 2016
Latest Updates

പരിശോധനയ്ക്കിടെ വായില്‍ മരുന്ന് ഒളിപ്പിച്ച ഫിലിപ്പിനോ നഴ്‌സിനെതിരെ നടപടി

പരിശോധനയ്ക്കിടെ വായില്‍  മരുന്ന് ഒളിപ്പിച്ച ഫിലിപ്പിനോ നഴ്‌സിനെതിരെ നടപടി

ഡബ്ലിന്‍:അപ്പാര്‍ട്ടമെന്റില്‍ ഗാര്‍ഡ നടത്തിയ പരിശോധനയ്ക്കിടെ 10 ക്രിസ്റ്റല്‍ മെത് വിഴുങ്ങാന്‍ ശ്രമിച്ച നഴ്‌സിനെതിരെ കൂടുതല്‍ അന്വേഷണം നടത്തും. പ്രായമായ രോഗികളെ നോക്കുന്ന എച്ച്എസ്ഇയുടെ കീഴിലുള്ള ഡബ്ലിന്‍ ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലിലെ നഴ്‌സായ ജോണ്‍ ഡി ലാറ(45)യാണ് മരുന്ന് ഒളിപ്പിച്ചു വച്ചതിന് കൂടുതല്‍ വിചാരണയെ നേരിടുന്നത്.

ക്രിസ്റ്റല്‍ മെത്താംഫെറ്റാമിന്‍ കൈവശം വച്ചതായി തെളിഞ്ഞതതിനെ തുടര്‍ന്നാണ് ഡബ്ലിന്‍ ജില്ലാ കോടതി പ്രൊബേഷന്‍ ആക്ട് പ്രകാരം ഡബ്ലിന്‍ ബാലിഫര്‍മോട്ടില്‍ താമസിക്കുന്ന ഫിലിപ്പിനോ നഴ്‌സായ ലാറയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. മിസ്‌യൂസ് ഓഫ് ഡ്രഡ്‌സ് ആക്ട് പ്രകാരം ഡാര്‍ഡയുടെ ജോലിയെ തടസപ്പെടുത്തിയതായും ക്രിസ്റ്റല്‍ മെത്താംഫിറ്റാമിന്‍ വിഴുങ്ങിയതായും സമ്മതിച്ചു. 

ഫിറ്റനെസ്ടുപ്രാക്ടീസ് ഹിയറിംഗിനായി ലാറ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡിനു മുമ്പാകെ കഴിഞ്ഞ ദിവസം ഹാജരായി. ജോലി സമയത്ത് അപമര്യാദയായി പെരുമാറിയെന്നും പ്രഫഷണല്‍ കോണ്‍ടാക്ട് അനുസരിക്കാതിരിക്കുകയും ചെയ്തതായാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റാരോപണം.

ഡോണിബ്രൂക്ക് മാര്‍ല്‍ബോറോ റോഡിലെ ഫ്‌ലാറ്റില്‍ ഗാര്‍ഡ നടത്തിയ തെരച്ചിലിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 2.4 ഗ്രാം വീതമുള്ള 10 ചെറിയ പാക്കറ്റ് ക്രിസ്റ്റല്‍ മെത്ത് ആണ് ഗാര്‍ഡ തിരച്ചിലിനെത്തുന്നത് കണ്ട് ഇയാള്‍ ജാക്കറ്റിലെ പോക്കറ്റില്‍ നിന്നെടുത്ത് വായിലിട്ടത്. ഗാര്‍ഡ ഈഗന്‍ ബൈണ്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലാറ ക്രിസ്റ്റല്‍ മെത്ത് പുറത്തേക്ക് തുപ്പി. ഇതിനു ഏകദേശം 144 യൂറോ വില വരും. ഡോണിബ്രൂക്ക് പോലീസ് സ്‌റ്റേഷനില്‍വച്ച് ചോദ്യം ചെയ്യവെ ഇയാള്‍ ഫിലിപ്പീന്‍സില്‍ കോളജില്‍ പഠിക്കുമ്പോഴും ക്രിസ്റ്റല്‍ മെത്ത് ഉപയോഗിച്ചിരുന്നതായും പറഞ്ഞു. ഇപ്പോഴും പ്രതിമാസം 100 യൂറോയുടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും എന്നാല്‍ മയക്കുമരുന്നിന് അടിമയല്ലെന്നും ഗാര്‍ഡയോടു പറഞ്ഞു.അത് കൊണ്ട് തന്നെ മയക്ക് മരുന്ന് വില്പ്പന ഇയാള്‍ ഉപതൊഴിലായി സ്വീകരിച്ചിരുന്നു എന്ന് വേണം കരുതാന്‍.

മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നുവെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.ഹോസ്പിറ്റലിലെ ഉപയോഗത്തിനുള്ള മരുന്നുകളാണോ ഇയാള്‍ മോഷ്ടിച്ചത് എന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല.എന്നാല്‍ ഇയാള്‍ക്കെതിരെ പല തവണ പരാതി ഉയര്‍ന്നിരുന്നതായി അവര്‍ സ്ഥിരീകരിച്ചു. 2003 ഡിസംബര്‍ മുതല്‍ 2014 നവംബര്‍ വരെയാണ് ഇയാള്‍ ഈ ഹോസ്പിറ്റലില്‍ ജോലി ചെയ്തത്. 




Scroll To Top