Thursday December 08, 2016
Latest Updates

പുതിയ സിനിമയ്ക്കായി ദിലീപ് പോക്കറ്റടി പഠിക്കുന്നു

പുതിയ സിനിമയ്ക്കായി ദിലീപ് പോക്കറ്റടി പഠിക്കുന്നു

സിനിമയിലെ വേഷത്തിന്റെ പൂര്‍ണ്ണതയ്ക്കായി പലതും അഭിനേതാക്കള്‍ പഠിച്ചെടുക്കാറുണ്ട്. എന്നാല്‍ ജനപ്രിയനായകന്‍ആ ദിലീപ് തന്റെ പുതിയ സിനിമയ്ക്കായി പരിശീലിക്കുന്നത് എന്താണെന്നറിയാമോ, പോക്കറ്റടി! ആസിഫ് അലിയെ നായകനാക്കി കൗബോയ് എന്ന സിനിമ സംവിധാനം ചെയ്ത ബാലചന്ദ്രകുമാറിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് ദിലീപ് പോക്കറ്റടി പരിശീലിക്കുന്നത്.

ചിത്രത്തില്‍ പ്രകാശ് രാജ് എന്ന പോക്കറ്റടിക്കാരന്റെ വേഷമാണ് ദിലീപിന്. അമേരിക്കയിലെ പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് കന്പനിയായ ബോബ് ആര്‍ണോയാണ് ദിലീപിന് ഇക്കാര്യത്തില്‍ പരിശീലനം നല്‍കുക. അന്താരാഷ്ട്ര തലത്തിലുള്ള ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ പോക്കറ്റടിക്കുന്നതിന് പേരുകേട്ടയാളുമാണ് സ്വീഡന്‍ വംശജനായ യു.എസ് പൗരന്‍ ബോബ് ആര്‍ണോ.

കഥ പറഞ്ഞപ്പോള്‍ ദിലീപിനെ പരിശീലിപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ദിലീപിനൊപ്പം തമിഴ് നടന്‍ മൊട്ട രാജേന്ദ്രനും എത്തുന്നുണ്ട്. വിദേശ നടനായിരിക്കും വില്ലനായി എത്തുക.

Scroll To Top