Saturday December 10, 2016
Latest Updates

അവധിക്കാലത്ത് അയര്‍ലണ്ടിലെ പെണ്‍കുട്ടികള്‍ ഇടി കൂടുന്നത് എന്ത് കൊണ്ട് ?

അവധിക്കാലത്ത് അയര്‍ലണ്ടിലെ പെണ്‍കുട്ടികള്‍ ഇടി കൂടുന്നത് എന്ത് കൊണ്ട് ?

ബെല്‍ഫാസ്റ്റ് :രണ്ടു പെണ്‍കുട്ടികള്‍ ദ്വന്ദയുദ്ധം നടത്തിയാല്‍ എന്തായിരിക്കും സ്ഥിതി.അതും പരസ്പരം വെല്ലുവിളിച്ച്..ഇന്നലെ ബെല്‍ഫാസ്റ്റ് സിറ്റി അത്തരമൊരു കൌതുകകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചു.

ഫേസ്ബുക്കിലൂടെ നാട്ടാരെയെല്ലാം വിളിച്ചറിയിച്ചായിരുന്നു പെണ്‍കുട്ടികളുടെ യുദ്ധപ്രഖ്യാപനം.കേട്ടറിഞ്ഞ് ഇരുനൂറോളം കൌമാരക്കാരാണ് ബെല്‍ഫാസ്റ്റിലെ കാസില്‍ സ്ട്രീറ്റില്‍ എത്തിയത്.

വിവരം അറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയതോടെ നാട്ടുകാരും കാഴ്ച്ചകള്‍ കാണാന്‍ അണിനിരന്നു,പോലിസ് ജനങ്ങളെയും കൌമാരക്കാരെയും വളരെ ക്ലേശിച്ചാണ് ഒഴിവാക്കിയത്.

എങ്കിലും പറഞ്ഞുറപ്പിച്ച വിധം പോരാട്ടം തുടങ്ങാന്‍ ഒരുങ്ങിയ പെണ്‍കുട്ടികളെ പോലിസ് അറസ്റ്റ് ചെയ്ത് വാനില്‍ കയറ്റി കൊണ്ടുപോയതോടെയാണ് ബെല്‍ഫാസ്റ്റില്‍ സംഘര്‍ഷം ഒഴിവായത്.

ഗുണപാഠം:അവധികാലം തുടങ്ങിയാല്‍ മക്കളെ ഏതെങ്കിലും പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ വിടുക.(കായിക വിനോദങ്ങള്‍,ഭാഷാപഠനം,ആധ്യാത്മിക സമ്മേളനങ്ങള്‍ ഒക്കെയാവാം,ഇല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ആയാല്‍ പോലും വെറുതേ ഇടി കൂടാന്‍ തോന്നും!)

Scroll To Top