Wednesday January 17, 2018
Latest Updates

കേരള നിയമസഭയെ തോത്പ്പിക്കുന്ന പ്രകടനവുമായി ടര്‍ക്കിഷ് പാര്‍ലമെന്റ് (വീഡിയോ)

കേരള നിയമസഭയെ തോത്പ്പിക്കുന്ന പ്രകടനവുമായി ടര്‍ക്കിഷ് പാര്‍ലമെന്റ് (വീഡിയോ)

കേരളാ നിയമസഭയിലെ സംഘര്‍ഷങ്ങളെ കുറ്റം പറയുന്നവര്‍ ഓര്‍ക്കുക.ടര്‍ക്കിഷ് പാര്‍ലമെന്റിലെ അംഗങ്ങളുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ മഹാ വഴക്കാളിയായ ശിവന്‍കുട്ടി എം എല്‍ എ യ്ക്ക് പോലും ആവില്ല.

ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ടര്‍ക്കിഷ് സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഇന്നലെ തുര്‍ക്കി പാര്‍ലമെന്റില്‍ കയ്യാങ്കളി നടന്നത്. പരസ്പരം കയ്യാങ്കളിയും വാട്ടര്‍ ബോട്ടിലുപയോഗിച്ച് ഏറും നടത്തിയ എ.പിമാര്‍ രാജ്യത്തെ നാണക്കേടിലാക്കി. സംഭവങ്ങളുടെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ആറു ദിവസത്തിനിടെ മൂന്നാം തവണയാണ് പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഭരണപക്ഷമായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) എം.പിമാരും, പ്രതിപക്ഷമായ പ്രോ കുര്‍ദിഷ് പീപ്പിള്‍സ് ഡെമോക്രസി പാര്‍ട്ടി (എച്ച്.ഡി.പി) എം.പിമാരും തമ്മിലാണ് പ്രശ്‌നമുണ്ടായത്. പലരും മേശയ്ക്കു മുകളില്‍ചാടിക്കയറുന്നതായും വീഡിയോയില്‍ കാണാം.

Scroll To Top