Monday December 05, 2016
Latest Updates

കുഞ്ഞിന്റെ കരച്ചില്‍ പ്രശ്‌നമായി ,വിമാനത്തില്‍ യുവതികള്‍ തമ്മിലടിച്ചു

കുഞ്ഞിന്റെ കരച്ചില്‍ പ്രശ്‌നമായി ,വിമാനത്തില്‍ യുവതികള്‍ തമ്മിലടിച്ചു

ബീജിംഗ്: ആകാശത്ത് യുവതികള്‍ തമ്മിലടിച്ചു. ചൈനയിലെ ഛോഗിംഗില്‍ നിന്ന് ഹോങ്കോങ്ങിലേക്കുളള എയര്‍ ചൈന വിമാനത്തിലാണ് സംഭവം. മൂന്നു യുവതികള്‍ തമ്മിലാണ് പൊരിഞ്ഞ തല്ലു കൂടിയത്. വിമാനത്തില്‍ യാത്രക്കാരിയായ സുവാങ്ങ് സങ്ങ് എന്ന 27 കാരിയായ യുവതിയുടെ കുഞ്ഞു കരഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. 

കുഞ്ഞിന്റെ കരച്ചില്‍ തങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്നും കുഞ്ഞിനെ നിശബ്ദയാക്കണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സുവാങ്ങ് പറഞ്ഞ മറുപടി പരാതിക്കാരായ യുവതികള്‍ക്ക് അത്ര സുഖിച്ചില്ല. ഇതോടെ പൊരിഞ്ഞ അടി തുടങ്ങി. മൂന്നു യുവതികളില്‍ ആരോ ഒരാള്‍ ഇടി കൊണ്ട് വിമാനത്തിന്റെ മേല്‍ത്തട്ടില്‍ ചെന്ന് ഇടിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. യുവതികളുടെ തമ്മിലടി മറ്റ് യാത്രക്കാര്‍ക്ക് കൂടി ശല്യമായത്തോടെ അടി നിര്‍ത്തിയില്ലെങ്കില്‍ വിമാനം അടിയന്തരമായി നിലത്തിറക്കുമെന്ന് പൈലറ്റ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് യുവതികള്‍ അടി നിര്‍ത്തിയത്. 

വിമാന ജീവനക്കാരും അടി അവസാനിപ്പിക്കാന്‍ ഇടപെട്ടിരുന്നു. വിമാനം ഹോങ്കോങ്ങില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ മൂവരെയും ചോദ്യം ചെയ്യുന്നതിന് ഹോങ്കോങ്ങ് പോലീസ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. അതേസമയം യാത്രക്കാര്‍ വിമാനത്തില്‍ മര്യാദയ്ക്ക് പെരുമാറണമെന്ന് എയര്‍ ചൈന വക്താവ് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് മാധ്യമമായ ഡെയ് ലി മെയിലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Scroll To Top