Wednesday December 07, 2016
Latest Updates

ഇലക്ഷനില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും സോഷ്യല്‍ വെല്‍ഫയറില്‍ നിന്നും അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന് ഫിനാഫെയില്‍

ഇലക്ഷനില്‍ ജയിച്ചാല്‍ എല്ലാവര്‍ക്കും സോഷ്യല്‍ വെല്‍ഫയറില്‍ നിന്നും അടിസ്ഥാന വരുമാനം ഉറപ്പു വരുത്തുമെന്ന് ഫിനാഫെയില്‍

ഡബ്ലിന്‍:സോഷ്യല്‍ വെല്‍ഫയര്‍ സിസ്റ്റം സമൂലം പരിഷ്‌ക്കരിക്കുന്നതും എല്ലാ ഐറിഷ് പൗരന്മാര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതും പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് ഫിനാഫെയില്‍. 2016 ഇലക്ഷനില്‍ സ്വീകരിക്കുന്ന ക്ഷേമമേഖലയിലെ നിലപാടുകള്‍ വ്യക്തമാക്കവേ സാധാരണകാര്‍ക്ക് പ്രയോജനകരമായ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ വ്യക്തിഗത അംഗസംഖ്യയുള്ള രാഷ്ട്രീയ കക്ഷിയാണ് ഫിനാ ഫെയില്‍.

ഇതിന്റെ ഭാഗമായി ടാക്‌സ് ക്രെഡിറ്റുകള്‍, ടാക്‌സ് അലവന്‍സുകള്‍, ടാക്‌സ് ബാന്‍ഡുകള്‍ എന്നിവ ഇല്ലാതാക്കും. ഒപ്പം സോഷ്യല്‍ വെല്‍ഫയര്‍ ഘടനയില്‍ മാറ്റം വരുത്തി എല്ലാവര്‍ക്കും ചൈല്‍ഡ് ബെനിഫിറ്റുകള്‍ പോലുള്ള പേയ്‌മെന്റുകള്‍ ഉള്‍പ്പെടുത്തി അടിസ്ഥാന വരുമാനം ഉറപ്പാക്കും. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും നിലവിലുള്ള സോഷ്യല്‍ വെല്‍ഫയര്‍ പെയ്മന്റുകള്‍ക്ക് പകരമായി നിശ്ചിത വരുമാനം ഉറപ്പുവരുത്തിയാണ് അടിസ്ഥാന വരുമാനം നല്കുക.

ഈ അടിസ്ഥാന വരുമാന തുക എത്ര വരുമെന്ന ചോദ്യത്തിന്, തുക കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ഇ്‌പ്പോഴത്തെ ആകെ വെല്‍ഫയര്‍ പേയ്‌മെന്റ് തുകയെക്കാളും കൂടുതല്‍ ആയിരി്ക്കും എന്നാണ് പാര്‍ട്ടി വക്താവ് മറുപടി നല്‍കുന്നത്. ഫിനാഫെയിലിന്റെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വക്താവായ വില്ലീ ഓ ഡീ ആണ് ഈ ആശയം മുന്നോട്ട് വെച്ചത്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആദ്യ ആറുമാസത്തിനുള്ളില്‍ ഇതിനായുള്ള കമ്മീഷനെ നിയോഗിക്കുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.

Scroll To Top